ചൂടിൽ അലിയാത്ത ഐസ്ക്രീമിനെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ എന്നാൽ ചൈനയിലെ ഒരു ആഡംബര ഐസ്ക്രീം കമ്പനി പുതുതായി പുറത്തിറക്കിയ ഐസ്ക്രീം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. 236 മുതൽ 827 രൂപ വരെ വില വരുന്ന ഈ ഐസ്ക്രീം അലിയില്ല എന്നതാണ് പ്രത്യേകത. തീയിൽ ഉരുകുന്നതിനു പകരം ഐസ്ക്രീമിൽനിന്നു പുക വരികയാണ് ചെയ്തത്. ഇതോടെ ഐസ്ക്രീമിൽ എന്താണ് ചേർത്തതെന്നുള്ള ആശങ്കയിലാണ് ഉപഭോക്താക്കളും അധികാരികളും.ഈ വിഷയത്തിൽ വൈറലായ വിഡിയോകളിലൊന്നിൽ തീയോടു ചേർന്ന് ഐസ്ക്രീം പിടിച്ചിരിക്കുന്നതായിക്കാണാം. സാധാരണ ഐസ്ക്രീമുകളെപ്പോലെ അലിയുന്നതിനു പകരം കത്തുന്നതിന്റെ മണമാണ് തനിക്കു അറിയാൻ സാധിച്ചതെന്നും വിഡിയോ പോസ്റ്റ് ചെയ്തയാൾ കുറിച്ചു.
മറ്റൊരാൾ അരമണിക്കൂർ നേരം 31 ഡിഗ്രി സെൽഷ്യസിൽ ഐസ്ക്രീം വച്ചു നോക്കുകയായിരുന്നു. ചൂടിൽ ഉരുകുന്നതിനു പകരം ഐസ്ക്രീം ഒട്ടിപ്പിടിക്കുക മാത്രമാണ് ചെയ്തതെന്നും ഇയാൾ സമൂഹമാധ്യമത്തിൽ പങ്കു വച്ച വിഡിയോയിൽ പറയുന്നുഎന്നാൽ തങ്ങളുടെ എല്ലാ ഉത്പന്നങ്ങളും ദേശീയ അതോറിറ്റി നിശ്ചയിച്ച ഗുണനിലവാര മാനദണ്ഡ പ്രകാരമുള്ളവയാണെന്നാണ് കമ്പനി ഷൂങ് ഷ്വേ ഗാവോ അറിയിച്ചത്. ”ബേസാൾട്ട് കോക്കനട്ട് ഫ്ലേവറിലുള്ള ഈ ഐസ്ക്രീമിന്റെ പ്രധാന ചേരുവകൾ പാൽ, ക്രീം, തേങ്ങ, കണ്ടൻസ്ഡ് മിൽക്ക്, പാൽപ്പൊടി എന്നിവയാണ്. അതുമാത്രം അല്ല നമ്മളുടെ നാട്ടിൽ നിരവധി വസ്തുക്കൾ ആണ് ഇതുപോലെ നിരവധി വില കൊടുത്തു വാങ്ങേണ്ടി വരുന്നത് , പലതരത്തിൽ ഉള്ള വസ്തുക്കൾ ആണ് നമ്മൾ കഴിക്കുന്ന നിരവധി വസ്തുക്കൾ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/2O4O4U1kW_s