വളംകടി കുഴിനഖത്തിന് വീട്ടുവൈദ്യം

മഴക്കാലത്ത് ഒരുപാട് അസുഖങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കടന്നു വരാറുണ്ട്. ഇന്ന് നമ്മൾ അവയിലെ മൂന്ന് നാല് രോഗങ്ങളെ കുറിച്ചാണ് പറയുന്നത്. മുഖക്കുരു വളംകടി ആണിരോഗം എന്നിവയൊക്കെ മാറ്റുന്നതിനുള്ള നല്ല മാർഗങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ആദ്യമായി നമ്മൾ പറയുന്നത് വളം കടിയെ കുറിച്ചാണ്. പണ്ടുകാലത്തെ ആളുകൾക്ക് വളംകടി കൂടുതലായി കാണപ്പെടുന്നു.എന്നാൽ ഇന്ന് ഇത് വളരെ കുറഞ്ഞ രീതിയിലാണ് കാണുന്നത്. എന്നാൽ വളംകടി ഇപ്പോൾ ഉള്ള ആളുകൾക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് പറഞ്ഞു തരുന്നത്. അതിനായി നമുക്ക് വേണ്ടത് പേര ഇലയാണ്. ഈ ഇലയുടെ ഔഷധ ഗുണം കാരണം വളരെ വേഗത്തിൽ തന്നെ നമ്മൾക്ക് വളം കടി മാറികിട്ടുകതന്നെ ചെയ്യും അതുപോലെ തന്നെ എല്ലാവരെയും വേദന ഉണ്ടാക്കുന്ന ഒരു പ്രശനം ആണ് നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിലുണ്ടാകുന്ന നീർവീക്കത്തെയാണ് കുഴിനഖം . അധികസമയം കൈ കാലുകളിൽ നനവ് ഉണ്ടാക്കുന്ന ജോലികളിൽ ഏർപ്പെടുന്നവർ, പ്രമേഹരോഗികൾ, മറ്റ് കാരണങ്ങൾ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് സാധാരണയായി കുഴിനഖം ഉണ്ടാകുന്നത്.

 

 

 

നനവ് അധികമായി ഉണ്ടാവുമ്പോഴും ഡിറ്റർജന്റ്, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പർക്കം പുലർത്തുമ്പോഴും നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിനും ഇടയിലുള്ള ക്യൂട്ടിക്കിൾ എന്ന ഭാഗത്തിന് ക്ഷതം സംഭവിച്ച് അതുവഴി ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി നഖത്തിന് ചുറ്റും ചുവപ്പും, തടിപ്പും, വീക്കവും വേദനയും ഉണ്ടാകുന്നു. കുഴിനഖം മാറാൻ വീട്ടിൽ തന്നെ വെച്ച് തയാറാക്കുന്ന മരുന്നുകൾ ആണ് ഇത് വളരെ എളുപ്പം തന്നെ മാറ്റി എടുക്കാനും കഴിയും ,എന്നാൽ വളരെ വൃത്തിയോടെ വേണം മരുന്ന് വെക്കാൻ ഇല്ലെന്ക്കിൽ കൂടുതൽ പ്രശനങ്ങളിലേക്ക് കൊണ്ട് പോവുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *