ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന ഒന്നാണ് പല്ലു വേദന. പല്ലിനും താടിയെല്ലിനും ചുറ്റുമുള്ള വേദനയാണ് പല്ലുവേദന എന്ന് അറിയപ്പെടുന്നത്. കാവിറ്റി, ഇനാമൽ പൊളിഞ്ഞിളകൽ, അണുബാധ എന്നിവ ഉൾപ്പെടെ പല കാരണങ്ങൾ പല്ല് വേദനയ്ക്ക് ഉണ്ടാകാം. പല്ലുവേദന നിങ്ങളുടെ ഭക്ഷണം കഴിക്കുന്നതിനും ഉറക്കത്തെ വരെ ബാധിക്കുകയും ചെയ്യും. എന്നാൽ ഇതിന് ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് പല്ല് വേദനക്ക് പരിഹാരം കാണാം. പല്ലു വേദന ഉള്ളപ്പോൾ ഉപ്പ് വെള്ളം കൊണ്ട് വായ കഴുകുന്നതും പല്ലു വേദന മാറാനും പല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.
പല്ലു വേദനയ്ക്ക് മാത്രമല്ല വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകൾ മാറാനും ഉപ്പുവെള്ളം നല്ലതാണ്. പല്ലു വേദന നിയന്ത്രിക്കുക മാത്രമല്ല മോണ വീക്കം കുറക്കാനും സഹായിക്കുന്നു ഒന്നാണ് ഗ്രാമ്പു. ഗ്രാമ്പു ഉപയോഗിക്കുന്നതിലൂടെ ബാക്ടീരിയകളെ നശിപ്പിക്കാനും മോണയിലെ നീര് കുറയ്ക്കാനുമുള്ള കഴിവുണ്ട്. വെളുത്തുളളിയിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ളതിനാൽ ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. പ്രകൃതി ദത്തം ആയ രീതിയിൽ ഉള്ള ഒറ്റമൂലികൾ ആണ് നമ്മൾക്ക് നല്ല ഒരു റിസൾട്ട് ലഭിക്കുകയുള്ളു , എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/T4_Oepcg_uU