നമുക്കു പലർക്കും ഭക്ഷണത്തിന്റെ കാര്യത്തിൽ പല ഇഷ്ടാനിഷ്ടങ്ങളും നിർബന്ധങ്ങളുമെല്ലാമുണ്ട്. ചില ഭക്ഷണം നിർബന്ധം, ചിലത് ആവശ്യമില്ല എന്നിങ്ങനെ പോകുന്നു ഇത്. നമ്മൾ മലയാളികൾക്ക് ചോറിനൊപ്പം പപ്പടം ഇഷ്ടമാണ്. ചിലർക്കിത് നിർബന്ധവുമാണ്. സദ്യ പോലുള്ളവയ്ക്ക് ഇത് ഒഴിവാക്കാനാകാത്ത വിഭവവുമാണ്. ഇതു ചുട്ടും കാച്ചിയുമെല്ലാം നാം ഉപയോഗിയ്ക്കാറുമുണ്ട്. പപ്പടമില്ലാതെ ചിലർക്കു ചോറിറങ്ങില്ല എന്ന അവസ്ഥ തന്നെയാണ്. പപ്പടമില്ലാതെ ഊണു മുഴുവനാകില്ല, കഴിച്ച പോലുള്ള തോന്നലില്ല എന്നെല്ലാം ഉള്ളവരുമുണ്ട്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കേരളാ പപ്പടമെല്ലെങ്കിലും മറ്റു പല രീതിയിലെ പപ്പടവും അപ്പളവുമെല്ലാം ലഭിയ്ക്കുന്നുണ്ട്. ഇത്രയ്ക്കു പൊള്ളച്ചു വരില്ലെന്നു മാത്രം. എന്നാൽ, പപ്പടം എന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നു തന്നെ വേണം പറയുവാൻ.
സാധാരണ ഗതിയിൽ പപ്പടം ഉണ്ടാക്കുന്നത് ഉഴുന്നു വച്ചാണ്. എന്നാൽ ഇന്നത്തെ ഉഴുന്നു വിലയും മറ്റും കണക്കിലെടുക്കുമ്പോൾ ഉഴുന്ന് അത്ര കണ്ട് ഇതിൽ ഉപയോഗിയ്ക്കുന്നില്ല. ഇതിൽ ദോഷം വരുത്തുന്ന മറ്റൊരു ഘടകം പപ്പടത്തിൽ സോഡിയം ബൈ കാർബണേറ്റ് ഉപയോഗിയ്ക്കുന്നുവെന്നതാണ്. അതായത് സോഡാക്കാരം. ഇത് പപ്പടം കേടാകാതെ ഇരിയ്ക്കുന്നതിനാണ് ഉപയോഗിയ്ക്കുന്നത്. ശരീരത്തിന് ദോഷകരമാണ് സോഡിയംബൈ കാർബണേറ്റ്. ഇതൊരു കെമിക്കലാണ്. ഇതിനാൽ തന്നെ ഉണ്ടാക്കാനിടയുള്ള ദോഷങ്ങളും ചില്ലറയല്ല. ആരോഗ്യമല്ല, അനാരോഗ്യമാണ് ഇതു നൽകുന്നത്. എന്നാൽ നമ്മൾ പപ്പടം സ്ഥിരം ആയി കഴിയ്ക്കുമ്പോൾ നമ്മൾക്ക് പല ആരോഗ്യ പ്രശനങ്ങളും ഉണ്ടാവും എന്നത് ഉറപ്പ് ആണ് , എന്നാൽ പലപ്പോഴും നമ്മളുടെ മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്ന പപ്പടങ്ങൾ പല രാസവസ്തുക്കൾ ചേർത്ത് ഉടക്കുന്നത് ആണ് ഇത് തന്നെ ആണ് നമ്മൾക്ക് പല പ്രശനങ്ങൾ ഉണ്ടാക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/RTKzxLxG2VA