നമ്മളുടെ വീട്ടിൽ പത്രങ്ങൾ വൃത്തിയാക്കി വളരെ അതികം ബുദ്ധിമുട്ടിയവർ ആയിരിക്കും കൂടുതൽ അമ്മമാരും , അവരുടെ കഴിവിന്റെ പരമാവധി നോക്കിയിട്ടും പത്രങ്ങളുടെ കരിയും കറയും എല്ലാം അവിടെ തന്നെ ഉണ്ടാവും ,പാത്രങ്ങൾ നന്നായി കഴുകിയെടുക്കുക എന്നത് വൃത്തിയുടെ അടയാളം മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യം കൂടിയാണ്. ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതുമായ പാത്രങ്ങളൊക്കെ നന്നായി വൃത്തിയാക്കിയില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ പുറകെ വരും. കരി പിടിച്ച പാത്രങ്ങൾ എങ്ങനെ വൃത്തിയാക്കും എന്നത് പല ആളുകളെയും ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. പല ഡിഷ് വാഷ് സോപ്പുകളും ഉപയോഗിച്ചിട്ടും നന്നായി സ്‌ക്രബ് ചെയ്തിട്ടും പാത്രങ്ങൾ വൃത്തിയാകുന്നില്ല എന്ന് പരാതി പറയുന്നവർ ഏറെയാണ്. എന്നാൽ ഇനി കരി പിടിച്ച പാർത്ഥങ്ങൾ എങ്ങനെ വൃത്തിയാക്കും എന്നോർത്ത് വിഷമിക്കേണ്ട. ഇതിന് നിങ്ങളെ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ട്.
അമിതമായി ചൂടായ പാത്രങ്ങളിൽ നിന്ന് കരി നീക്കം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇവ എളുപ്പത്തിൽ വൃത്തിയാക്കാൻ പലർക്കും അറിയില്ല. ഇതാ കുറച്ച് ഈസി ടിപ്സ് കരിഞ്ഞ പാത്രം 10 മിനിറ്റ് വെള്ളത്തിലിട്ട് വയ്ക്കുക. ശേഷം അൽപം നാരങ്ങ നീരും ഉപ്പും ചേർത്ത് നല്ല പോലെ പാത്രത്തിൽ തേച്ച് പിടിപ്പിക്കുക. ശേഷം സോപ്പ് ഉപയോഗിച്ച് കഴുകാവുന്നതാണ്. കരിഞ്ഞ കറ മാറുക മാത്രമല്ല പാത്രം നല്ല പോലെ വെട്ടിത്തിളങ്ങാനും സഹായിക്കും. ചൂടുവെള്ളം ആദ്യം നല്ല ചൂടു വെള്ളത്തിൽ അൽപം ഉപ്പിട്ട് വയ്ക്കുക. കുറച്ചൊന്ന് തണുത്തതിന് ശേഷം കരി പിടിച്ച പാത്രം ഈ വെള്ളം ഉപയോഗിച്ച് കഴുകുക.കറ മാറാൻ മാത്രമല്ല വെട്ടിത്തിളങ്ങാനും നല്ലതാണ്.