ഭൂരിഭാഗം ആളുകൾക്കും ഉള്ള ഒരു പ്രധാന പ്രശനം ആണ് ശരീര വേദന , വേദന വന്നു കഴിഞ്ഞാൽ അത് നമ്മളെ വിട്ടുപോവാൻ വളരെ വിഷമം ഉള്ള ഒരു കാര്യം തന്നെ ആണ് , നമ്മൾ കൂടുതൽ നേരം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു കഴിഞ്ഞാൽ കഴുത്തിനും പുറത്തുമെല്ലാം വേദന തുടങ്ങുകയായി. വർക് ഫ്രം ഹോം കൂടി ആയതോടെ കഴുത്തുവേദന അനുഭവിക്കുന്നവരുടെ എണ്ണവും കൂടി. ഓൺലൈൻ പഠനം സ്കൂൾ കുട്ടികളിലും കഴുത്തുവേദന സൃഷ്ടിച്ചിരിക്കുന്നു. കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗം, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്റെ അഭാവം എന്നിവയെല്ലാം കഴുത്തു വേദനയ്ക്കു കാരണമാകാം. കഴുത്തിലെ കശേരുക്കൾക്കു തേയ്മാനം വരുന്നതു മൂലമുള്ള സെർവിക്കൽ സ്പോണ്ടിലോസിസിന്റെ ലക്ഷണവും കഴുത്തിനുണ്ടാകുന്ന വേദനയാണ്.
ഇരിപ്പു ശരിയായ രീതിയിലാക്കിയാൽതന്നെ കഴുത്തുവേദനയ്ക്കു കുറവു വരും. നടുവും തലയും നിവർത്തി വേണം കംപ്യൂട്ടറിനു മുന്നിൽ ഇരിക്കാൻ. കണ്ണുകൾ കംപ്യൂട്ടറിന്റെ സ്ക്രീനിന് നേരേ വരത്തക്കവിധം കസേരയുടെ ഉയരം ക്രമീകരിക്കണം. കാൽ മുട്ടുകൾ ഇടുപ്പിനു തൊട്ടു താഴെവരത്തക്കവിധം കാൽ തറയിൽ നിന്നും ഉയർത്തിവയ്ക്കണം. കൽ മുട്ടുവേദനയും നമ്മൾക്ക് വേഗത്തിൽ വന്നു ചേരുന്ന ഒന്നാണ് , എന്നാൽ ഇവയ്ക്ക് എല്ലാം മാറ്റി എടുക്കാൻ നിരവധി മാർഗ്ഗങ്ങൾ ആണ് നമ്മളുടെ പഴമക്കാർ ഉണ്ടാക്കി വെച്ചിരിക്കുന്നത് , വളരെ നല്ല രീതിയിൽ ഉള്ള ഒറ്റമൂലികൾ ആണ് പ്രകൃതിദത്തം ആയ രീതിയിലൂടെ മാറ്റിയെടുക്കാൻ കഴിയുന്നത് കൂടുതൽ അറിയാൻ വീഡിയോകാണുക ,