നമ്മുടെ കറികളിലെ ഒഴിച്ചുകൂടാൻ വയ്യാത്ത നിത്യസാന്നിധ്യം ചെറിയ ഉള്ളി. നമ്മുടെ പ്രിയ ചമ്മന്തികളിലെ ഒരു സ്ഥിരം ചേരുവ. പക്ഷെ ഈ കുഞ്ഞുള്ളിയുടെ ഔഷധ ഗുണത്തെപ്പറ്റി ആർക്കും അങ്ങിനെ അറിയില്ല , എന്നാൽ ഉള്ളിയിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാൽ ഉള്ളിയുടെ നിത്യോപയോഗം ശരീരവിളർച്ചയെ തടയും. ആദിവാസികളിൽ ഉണ്ടാകുന്ന അരിവാൾ രോഗം സിക്കിൾ സെൽ അനീമിയ ഉള്ളിയുടെ നിത്യോപയോഗത്താൽ മാറുന്നതാണ്.കുട്ടികളിലുണ്ടാകുന്ന വിളർച്ചയ്ക്കും ചുവന്നുള്ളിയുടെ ഫലം അതിശയകരമാണ്. ഉള്ളി അരിഞ്ഞ് ചക്കര ചേർത്ത് കുട്ടികൾക്ക് പതിവായി കൊടുക്കുകയാണ് വേണ്ടത്. ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചുചേർത്ത് 10 ഗ്രാം വീതം ദിവസേന 2 നേരം കഴിച്ചാൽ ഹീമോഫീലിയ രോഗം ക്രമേണ കുറഞ്ഞുവരുന്നതാണ്.ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാൽ ഉറക്കമുണ്ടാകും. ചുവന്നുള്ളി അരിഞ്ഞ് പൊരിച്ചിട്ട് ജീരകവും കടുകും കൽക്കണ്ടവും പൊടിച്ച് ചേർത്ത് പശുവിൻ നെയ്യിൽ കുഴച്ച് ദിവസേന കഴിച്ചാൽ മൂലക്കുരുവിന് ശമനമുണ്ടാകും.രക്താർശസിൽ ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി പഞ്ചസാര ചേർത്ത് കുടിച്ചാൽ രക്തസ്രാവം നിൽക്കും.
ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരിൽ ചേർത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാൽ കൊളസ്ട്രോൾ വർധന ഉണ്ടാകില്ല. തന്മൂലം ഹൃദ്രോഗബാധയെ തടയുവാൻ കഴിയും.ഹൃദ്രോഗം വരാൻ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളിൽ ഏതുവിധമെങ്കിലും ഉൾപ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്. ചുവന്നുള്ളിനീരും കടുകെണ്ണയും സമം കൂട്ടി വേദനയുള്ളിടത്ത് പുരട്ടി തലോടിയാൽ വാതം തൊടാതെ കെടും എന്ന് പ്രസിദ്ധമാണ്.ഉള്ളിയും തേനും കൂടി ചേർത്ത് സർബത്തുണ്ടാക്കി കുടിച്ചാൽ ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കും. ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് അപസ്മാര രോഗികൾക്ക് ഫലപ്രദമാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക.