നമുക്ക് 20 വയസ്സാകുമ്പോഴേക്കും മുടിയുടെ തഴച്ചു വളരൽ പൂർണമാകും. പുരുഷന്മാരുടെ ഹോർമോൺ വ്യത്യാസം മൂലം മീശയും താടിയും വളരും. കഷണ്ടിയും വന്നേക്കാം. ഏതു മുടി കത്തിയാലും രൂക്ഷഗന്ധം ഉണ്ടാവുന്നതും സർവ സാധാരണം ആണ് , അതിനു കാരണം നമ്മുടെ മുടിയിൽ സൾഫറുള്ളതുകൊണ്ടാണ്. കാൽസ്യം, അയൺ, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവയും മുടിയിലുണ്ട്.ടെൻഷൻ കൂടിയാലും ഭയമുണ്ടായാലും ശോകഭാവത്തിലായാലും ഇടയ്ക്കിടെ ഇറിറ്റേഷൻ വന്നാലും മുടികൊഴിച്ചിൽ വരാം. ചൊറിയും കുരുക്കളും തലയിലുണ്ടായാലും മുടി കൊഴിയും. പ്രമേഹം കടുത്താലും വെള്ളം കുടി കുറഞ്ഞാലും ചായയും കോളയും മദ്യവും കൂടിയാലും മുടി കൊഴിയാം. സ്ത്രീകളിൽ മാസമുറ കൃത്യമല്ലെങ്കിലും മുടി കൊഴിയും. മുടി കൊഴിച്ചിലും ആരോഗ്യവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. എന്നാല്‍ പലപ്പോഴും മുടിയുടെ പ്രശ്‌നങ്ങളെല്ലാം തന്നെ പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ പരിധിയില്‍ വരുന്നതാണ് എന്ന് പറഞ്ഞ് പലരും അത്ര പ്രാധാന്യം നല്‍കുകയില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കുന്നത് മുടി കൊഴിച്ചില്‍ രൂക്ഷമാവുമ്ബോള്‍ തന്നെയാണ്. മുടി കൊഴിച്ചിലിനെ പറ്റി പരാതി പറയുന്നവര്‍ ഇനി അല്‍പം ശ്രദ്ധിക്കണം.
കാരണം ഇത് വെറും ഒരു സൗന്ദര്യ പ്രശ്‌നം മാത്രമാക്കി മാറ്റരുത്. കാരണം ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ത്ത് മുടി കൊഴിച്ചില്‍ എന്നും ഒരു വില്ലന്‍ തന്നെയാണ്. സ്ത്രീകളിലും പുരുഷന്‍മാരിലും ഈ പ്രശ്‌നം ഉണ്ടാവുന്നു. ഇത്തരം പ്രതിസന്ധി വെറുതേ അങ്ങ് വിട്ടാല്‍ അത് ആരോഗ്യത്തിന് ഗുരുതരമായ പ്രതിസന്ധികള്‍ ആണ് ഉണ്ടാക്കുന്നത്.മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം താരന്‍, വെള്ളത്തിന്റെ ഉപയോഗം, എണ്ണ തേക്കാത്തത് എന്നതൊക്കെ ആണെന്ന് വിചാരിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഇതൊന്നും അല്ലാത്ത പ്രതിസന്ധികള്‍ മുടി കൊഴിച്ചിലിന് പിന്നിലുണ്ട്. അത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? മുടി കൊഴിച്ചില്‍ പലപ്പോഴും അനാരോഗ്യത്തിന്റെ ലക്ഷണം കൂടിയാവാം എന്നത് മറക്കരുത്. എന്തൊക്കെ ആരോഗ്യകരമായ പ്രതിസന്ധികളാണ് മുടി കൊഴിച്ചില്‍ രൂക്ഷമാവുമ്ബോള്‍ പുറത്തേക്ക് വരുന്നത് എന്ന് നോക്കാം
https://youtu.be/MYlGicCJHho .