തലയുടെ ഏത് ഭാഗത്ത് വേണമെങ്കിലും ഉണ്ടാകാവുന്ന അസ്വസ്ഥത ജനിപ്പിക്കുന്ന വേദനയാണ് തലവേദന. കഠിനമായ വേദന, കുത്തുന്ന പോലെയുള്ള വേദന, ചെറിയ വേദന, എന്നിങ്ങനെ ഏത് തരത്തിലും തലവേദന അനുഭവപ്പെടുന്നതാണ്. തലവേദന വളരെ പതുക്കെയോ വളരെ പെട്ടെന്നു വന്ന്, ഒരു മണിക്കൂ ദിവസങ്ങളോ നീണ്ടു നിൽക്കുന്നതാണ്. തലച്ചോറിൽ നിന്നുള്ള ഞരമ്പുകൾ, തലയുടെയും കഴുത്തിന്റെയും ഭാഗങ്ങളിലെ രക്തക്കുഴലുകളും പേശികളും, എന്നിങ്ങനെയുള്ള വേദന സംവേദനാത്മക ഘടനയിലും വിവിധ ഞരമ്പുകളിലും ഉണ്ടാകുന്ന അസ്വസ്ഥതകളുടെ ഫലമാണ് തലവേദന. തലവേദന തലയുടെ ഒരു ഭാഗത്ത് മാത്രമായിട്ടോ, രണ്ടു ഭാഗത്തുമായിട്ടൊ വരാറുണ്ട്. സ്ഥിരമായ തലവേദന നിങ്ങളുടെ ദൈനംദിന ജോലികളെ സാരമായി ബാധിക്കുന്നതാണ്. ഇത്തരത്തിൽ ഉള്ള കഠിനമായ തലവേദന മൂലം വിഷാദരോഗം വരാനുള്ള സാധ്യയത വരെ വളരെ കൂടുതലാണ്. തലവേദന വരുവാൻ പല കാരണങ്ങൾ ഉണ്ട്.
തലയുടെ അകത്ത് വരുന്ന മാറ്റങ്ങൾ, രക്തക്കുഴലുകളിൽ വരുന്ന മുറുക്കം, നാഡീകോശങ്ങളുടെ ക്രമവിരുദ്ധമായ പ്രവർത്തനം, ജനിതക വ്യതിയാനം, അമിതമായ പുകവലി, അമിതമായ മദ്യപാനം, ശരീരത്തിലെ ജലാംശം കുറയുന്നത്, കൂടുതൽ ഉറങ്ങുന്നത്, വേദനസംഹാരി ഗുളികകൾ കൂടുതൽ കഴിക്കുന്നത്, കണ്ണിന് കൂടുതൽ ആയാസം കൊടുക്കുന്നത്, കഴുത്തിന് കൂടുതൽ ആയാസം കൊടുക്കുന്നത്, എന്നിങ്ങനെ പല കാരണങ്ങൾ മൂലം തലവേദന വരുന്നു. എന്നാൽ ഇങ്ങനെ വരുന്ന തലവേദന എല്ലാം നമ്മൾക്ക് പൂർണമായി മാറ്റി എടുക്കാനും കഴിയും , വീട്ടിൽ ഇരുന്നു തന്നെ നമ്മൾക്ക് തലവേദനക്ക് ഉള്ള മാറുന്നു ഉണ്ടാക്കാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,