കഞ്ഞിവെള്ളം മതി ,മുടിയുടെ വളര്‍ച്ച കണ്ടാല്‍ വിശ്വസിക്കാന്‍ കഴിയില്ല

മുടിയുടെ കാര്യത്തിൽ സ്ത്രീ എന്നോ പുരുഷൻ എന്നോ ഇല്ലാതെ വളരെ അതികം ശ്രെദ്ധ നൽക്കുന്ന ഒന്ന് തന്നെ ആണ് മുടിയുടെ സംരക്ഷണം , സ്ത്രീയേകളുടെ അഴക് തന്നെ മുടി ആണ് എന്നാൽ ഈ മുടിയുടെ സംരക്ഷണം എല്ലാവര്ക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യം ആണ് , എന്നാൽ നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ മുടിയുടെ ആരോഗ്യത്തെ നിലനിർത്താൻ കഴിയുന്ന നിരവധി മാർഗ്ഗങ്ങൾഉണ്ട് , മുടിയുടെ ആരോഗ്യം നിലനിർത്താൻ പലതരത്തിലുള്ള ഹെയർ പാക്കുകളും മറ്റും ഇന്ന് വിപണിയിൽ ലഭ്യമാണ്. മുടിക്ക് കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ മുടികൊഴിച്ചിൽ പോലെ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം. താരൻ, മുടികൊഴിച്ചിൽ,

 

മുടി പൊട്ടിപ്പോകൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കൈകളിൽ ഒന്നാണ് കഞ്ഞിവെള്ളം. മുടിക്ക് തിളക്കം നൽകാനും ആരോഗ്യത്തോടെ വളരാനും കഞ്ഞിവെള്ളം സഹായിക്കും. കഞ്ഞിവെള്ളം ഉപയോഗിച്ച് തയ്യാറാക്കുന്ന താളിയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം.കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള താളി ഉണ്ടാക്കാൻ ഉലുവ, ചെമ്പരത്തി ഇല എന്നീ ചേരുവകളാണ് വേണ്ടത്. ആവശ്യമായ അളവിൽ കഞ്ഞിവെള്ളം എടുത്തതിനുശേഷം അതിലേക്ക് അൽപം ഉലുവ ചേർത്ത് തലേ ദിവസം വയ്ക്കുക. പിറ്റേ ദിവസം ചെമ്പരത്തിയുടെ ഇലയും പൂവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് അരിച്ചെടുത്തതിനു ശേഷം തലയിൽ തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞാൽ കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ മൂന്ന് ദിവസം ഈ താളി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും. വളരെ അതികം നീണ്ടു വളരുകയും യാധൊരു വിധത്തിൽ ഉള്ള പ്രശനങ്ങളും മുടിക്ക് ഉണ്ടാവണം എന്നില്ല കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *