മുടിയെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങളിൽ മുടി കൊഴിച്ചിലും താരനും എല്ലാമാണ് പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ. ഇതൊക്കെയാണ് പലപ്പോഴും മുടിയുടെ ആരോഗ്യം കളയുന്നതിനും മുടി വളർച്ച മുരടിപ്പിയ്ക്കുന്നതിനും കാരണമാകുന്നത്. മുടിയുടെ സംരക്ഷണത്തിൽ എപ്പോഴും ഗുണം നൽകുക തികച്ചും പ്രകൃതിദത്ത വഴികളാണ്. ഇവ ചെയ്യാൻ വലിയ ബുദ്ധിമുട്ടൊന്നും തന്നെ കാണില്ല. നമുക്കു തന്നെ വലിയ ചെലവില്ലാതെ, വലിയ പ്രയത്‌നമില്ലാതെ ചെയ്യാവുന്നവയാണ് പലതും. മുടിയുടെ കൊഴിച്ചിലിനും താരനും പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ടവൽ തെറാപ്പി. ഇത് ആർക്കും എപ്പോൾ വേണമെങ്കിലും ചെയ്യാം. പേരു സൂചിപ്പിയ്ക്കുന്നതു പോലെ ടവൽ, പിന്നെ അൽപം ഓയിൽ എന്നിവയാണ് ഇതിനായി വേണ്ടത്.
അൽപം ചൂടുവെള്ളവും വേണം. ഇതിനായി പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന എണ്ണ വേണം. ഇതിൽ ആവണക്കെണ്ണ, വെളിച്ചെണ്ണ, ഒലീവ് ഓയിൽ, ചെമ്പരത്തി , എന്നിവ അരച്ച് എടുത്ത എണ്ണ എന്നിവ മിക്‌സ് ചെയ്ത് ഉപയോഗിയ്ക്കുന്നു. ഇത് തുല്യ അളവിൽ എടുത്ത് കലർത്തുക. പിന്നീട് ഇത് രാത്രി കിടക്കാൻ നേരം മസാജ് ചെയ്ത് തലയോടിൽ തേച്ചു പിടിപ്പിയ്ക്കുക. രാത്രി മുഴുവൻ ഇത് മുടിയിൽ വയ്ക്കണം. എന്നൽ നമ്മളുടെ മുടി വളരെ അതികം ബലം ഉള്ളതും വളരെ നീളം ഉള്ളതും ആവും , പ്രകൃതിദത്തം ആയ രീതിയിൽ ആണ് ഈ ഒരു ഒറ്റമൂലി നിർമിക്കുന്നത് , വളരെ അതികം ഗുണം ചെയുന്ന ഒരു ഒറ്റമൂലി ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,