മുഖത്തിന് തിളക്കവും മിനുസവുമെല്ലാം ആഗ്രഹിയ്ക്കാത്തവർ ചുരുക്കമാണ്. ചർമ സൗന്ദര്യത്തിന് മുഖചർമത്തിന്റെ തിളക്കവും മിനുസവുമെല്ലാം ഏറെ പ്രധാനവുമാണ്. മുഖത്തിന്റെ തിളക്കത്തിനും മാർദവത്തിനും ചെറുപ്പത്തിനുമെല്ലാം തന്നെ സഹായിക്കുന്ന പല വീട്ടുവിദ്യകളുമുണ്ട്. ഇതിൽ മിക്കവാറും നമ്മുടെ അടുക്കളക്കൂട്ടുകളും പെടുന്നു.ഇതിലെ പ്രധാന ചേരുവ തൈരാണ്. രണ്ടു സ്റ്റൈപ്പുകളിലായി തൈരിൽ മറ്റ് കൂട്ടുകൾ ചേർത്തുണ്ടാക്കുന്ന മിശ്രിതങ്ങളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. തൈര് ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഏറെ ഗുണകരമാണ്. ഇത് ചർമത്തിന് തിളക്കവും മിനുസവും നൽകാൻ മാത്രമല്ല, ചർമത്തിലെ ചുളിവകൾ നീക്കാനും ഏറെ നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡ് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നൽകുന്ന ഒന്നു കൂടിയാണ്. പല വൈറ്റമിനുകളും ചർമത്തിന് സഹായകവുമാണ്. ഇത് വെറുതേ മുഖത്ത് പുരട്ടുന്നത് വരെ ഗുണം നൽകും.
എന്നാൽ തൈര് മാത്രം അല്ല ഓറഞ്ച് തൊലി കൊണ്ട് ഉണ്ടാക്കിയ ഫേസ് പാക്ക് നല്ല ഒരു ഗുണം തരുന്ന ഒന്നാണ് , ചർമ്മത്തെ ശുദ്ധീകരിക്കാനും, കൂടുതൽ തിളക്കവും മൃദുലതയുമെല്ലാം നൽകാൻ സഹായിക്കുന്ന ഒരു പാക്ക് തന്നെ ആണ് ഇത് മറ്റ് പല സൗന്ദര്യ ഗുണങ്ങളും നൽകുന്നു. അത് പോലെ തന്നെ ഇതിൽ ചേർക്കുന്ന മറ്റു രണ്ട് ചേരുവകളാണ് കാപ്പിപ്പൊടിയും പഞ്ചസാരയും. ഇത് തൈരിനൊപ്പം ചേർത്ത് നല്ല സ്‌ക്രബറായി ഉപയോഗിയ്ക്കാം. കാപ്പിപ്പൊടി ചർമത്തിലെ മൃതകോശങ്ങളെ നീക്കി മുഖചർമത്തിന് മൃദുത്വവും തിളക്കവും നൽകുന്നു. മുഖത്തെ കരുവാളിപ്പും ഇതു പോലെയുള്ള പ്രശ്‌നങ്ങളും തീർക്കാൻ ഇതേറെ നല്ലതാണ്. ഇതിൽ ചേർക്കുന്ന തരി പഞ്ചസാരയും സ്‌ക്രബ് ഗുണം നൽകുന്ന ഒന്നാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,