ഇന്ത്യൻ അടുക്കളകളിലെ ഏറ്റവും അമൂല്യമായ ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് നെയ്യ്. പരമ്പരാഗതമായി നാം പിന്തുടർന്നു പോരുന്ന ആയുർവേദ ഔഷധവിധികളിൽ പോലും അതിശയിപ്പിക്കുന്ന രോഗശാന്തി ഗുണങ്ങൾ പകർന്നു തരുന്ന ഒന്നായി ഇതിനെ കണക്കാക്കിയിരിക്കുന്നു. നാം നിത്യവും കഴിക്കുന്ന പയറുവർഗ്ഗങ്ങളിൽ മുതൽ വായിൽ രുചിയൂറുന്ന ഒട്ടുമിക്ക പലഹാരങ്ങളിൽ വരേ നെയ്യ് ഒരു പ്രധാന ചേരുവയാണ്. നിത്യവുമുള്ള നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശുദ്ധീകരിച്ച എണ്ണകളുടെ ഉപയോഗത്തിന് പകരം നെയ്യ് തിരഞ്ഞെടുക്കുന്നത് പാചകത്തിലും ആരോഗ്യത്തിലും നല്ല രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതിന് സഹായിക്കും. വന്നാൽ നമ്മൾക്ക് വീടുകളിൽ നെയ്യ് ഉണ്ടാക്കുന്നവർ ആണ് നമ്മളിൽ പലരും അതുപോലെ തന്നെ നല്ല ഒരു ഔഷധ ഗുണം ഉള്ള ഒരു വസ്തു തന്നെ ആണ് നെയ്യ്
മിക്ക അടുക്കളകളിലും ഉണ്ടാകും നെയ്യ്. ഇത് ചേർത്ത് കറികൾ അല്ലെങ്കിൽ മധുരപലഹാരങ്ങൾ എന്നിങ്ങനെ പല വിഭവങ്ങളും നാം തയ്യാറാക്കാറുമുണ്ട്, കൂടാതെ ഭക്ഷണത്തിന്റെ സ്വാദ് വർദ്ധിപ്പിക്കുന്നതിന് ചൂടുള്ള ചപ്പാത്തിയിൽ അല്ലെങ്കിൽ ദോശയിൽ നെയ്യ് പുരട്ടുന്നതും രുചികരമാണ്. എന്നാൽ നെയ്യ് ഒരു രുചി വർദ്ധിപ്പിക്കുന്ന ചേരുവ മാത്രമല്ല, അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുകയും ചെയ്യുന്നു ഒന്ന് തന്നെ ആണ് നെയ്യ് ആരോഗ്യഗുണങ്ങൾ പൂർണ്ണമായും ലഭിക്കാൻ നെയ്യ് ഉപയോഗിക്കുന്നത് നല്ലതു ആണ് , എന്നാൽ അവ എങ്ങിനെ ആണ് വീട്ടിൽ ഉണ്ടാക്കി എടുകാം എന്ന് ഈ വീഡിയോ കണ്ടു നോക്കു