കുത്തി കുത്തിയുള്ള ചുമക്കും കഫംകെട്ടിനും പെട്ടന്ന് ആശ്വാസം

നമ്മളിൽ മിക്ക ആളുകളെയും ഏറ്റവുമധികം ശല്യപ്പെടുത്തുന്ന ഒന്നാണ് ചുമ. തുടർച്ചയായ ചുമ അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല നിങ്ങളുടെ തൊണ്ടയെ പ്രകോപിപ്പിക്കുകയും ഭക്ഷണം ശരിയായി ഇറക്കാൻ പോലും പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റത്തിന് പുറമെ, അലർജി അല്ലെങ്കിൽ മലിനീകരണം പോലുള്ള മറ്റ് കാരണങ്ങൾ മൂലവും ചുമ ഉണ്ടാവാം. ദിവസം മുഴുവൻ തുടർച്ചയായി ചുമയ്ക്കുന്നത് തീർച്ചയായും ഒരു സുഖകരമായ അനുഭവമല്ല. എന്നാൽ, കഫം, അലർജനുകൾ എന്നിവ വായിലൂടെ നീക്കം ചെയ്യാൻ സഹായിക്കുന്നതിനാൽ ഇത് തികച്ചും സാധാരണമാണ്. ചുമ സാധാരണയായി കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്വയം പോകും. എന്നാൽ ഇതിൽ നിന്ന് പെട്ടെന്നുള്ള ആശ്വാസത്തിനായി, നിങ്ങൾക്ക് ഒന്നുകിൽ മരുന്നുകൾ കഴിക്കാം അല്ലെങ്കിൽ ചില ഒറ്റമൂലികൾ പരീക്ഷിക്കാം. ചുമയ്ക്കുള്ള പുരാതന ഗാർഹിക പരിഹാരമാണ് തേൻ. ഇവയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ടെന്ന് ശാസ്ത്രം പോലും ഉറപ്പ് നൽകുന്നു. ഒരു പഠനം പറയുന്നതസരിച്ച്,

 

 

മറ്റേതൊരു മരുന്നുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ചുമയെ ചികിത്സിക്കാൻ തേൻ കൂടുതൽ ഫലപ്രദമാണ് എന്നാണ്. ഇതിന്റെ ആന്റിഓക്‌സിഡന്റുകൾ, ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി സവിശേഷതകൾ എന്നിവ തൊണ്ടവേദനയെ ശമിപ്പിക്കാൻ സഹായിക്കും. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഇത് ഫലപ്രദമാണ്. എന്നിരുന്നാലും, ഇത് ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഒരിക്കലും നൽകരുത്, കാരണം ചില സാഹചര്യങ്ങളിൽ ഇത് കുഞ്ഞുങ്ങളിൽ ഇൻഫന്റ് ബോട്ടുലിസം എന്ന പ്രശ്നത്തിലേക്ക് നയിച്ചേക്കാം. എന്നാൽ നമുക് ചുമ മാറുന്നതിനു വേണ്ടി നമ്മൾക്ക് നമ്മളുടെ വീട്ടിൽ തന്നെ വെച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/cUuyd1Hh-oA

Leave a Reply

Your email address will not be published. Required fields are marked *