വൈറ്റമിൻ ഇ ക്യാപ്സൂൾ ദോഷവശങ്ങൾ

നമ്മൾ കഴിക്കുന്ന വൈറ്റമിനുകൾ ശരീരത്തിലെ ആരോഗ്യത്തിന് പ്രധാനപ്പെട്ടവയാണ്. പല തരം വൈറ്റമിനുകളുണ്ട്. പൊതുവേ സ്വാഭാവിക രീതിയിൽ, അതായത് ഭക്ഷണത്തിലൂടെ വൈറ്റമിനുകൾ നേടുന്നതാണ് നല്ലതെന്നു പറയും. ഇതു സാധിയ്ക്കാത്ത ഘട്ടത്തിൽ ഇതിന്റെ സപ്ലിമെന്റുകൾ വാങ്ങി ഉപയോഗിയ്ക്കുന്നതും പതിവാണ്. എന്നാൽ, ആരോഗ്യവിദഗ്ധന്റെ നിർദേശ പ്രകാരമല്ലാതെ ഇവ വാങ്ങി കഴിയ്ക്കരുതെന്നാണ് പറയുക. കാരണം ഗുണം മാത്രമല്ല, ദോഷം വരുത്തി വയ്ക്കാനും ഇവയ്ക്ക് സാധിയ്ക്കും.ഇന്നത്തെ കാലത്ത് ഇത്തരം വൈറ്റമിനുകളിൽ നാം പ്രാധാന്യം നൽകുന്ന ഒന്നാണ് വൈറ്റമിൻ ഇ. ഇത് പലരും ക്യാപ്‌സൂൾ രൂപത്തിൽ വാങ്ങി കഴിയ്ക്കുന്നതും പതിവാണ്.ഇത് ഡോക്ടറുടെ നിർദേശമില്ലാതെ കഴിയ്ക്കരുത്. കാരണം ഇത് ദോഷം വരുത്താം.

 

 

പകരം വൈറ്റമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കാം. തവിടുള്ള ധാന്യം, ബദാം, ഇലക്കറി, സീഡുകൾ, നിലക്കടല എന്നിവയിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. ലെറ്റൂസ്, ക്യാപ്‌സിക്കം, കൂൺ, മുട്ട എന്നിവയിൽ എല്ലാം തന്നെ ഇവ അടങ്ങിയിട്ടുണ്ട്. വൈറ്റമിനുകൾ, ഇത് ഏതാണെങ്കിലും കൂടുതലായാൽ ഹൈപ്പോവൈറ്റമിനോസിസ് എന്ന അവസ്ഥയ്ക്കു വഴിയൊരുക്കും. ലിവറിനും കിഡ്‌നിയ്ക്കും പ്രശ്‌നം വരുത്താനും ക്യാൻസർ വരെ വരുത്താനും സാധ്യതയുളള ഒന്നാണിത്. ഇതിനാൽ തന്നെ ഇത് ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെ ഇതും മറ്റേതു വൈറ്റമിനുകളും കഴിയ്ക്കരുത്. വൈറ്റമിൻ ഇ ക്യാപ്സൂൾ ദോഷവശങ്ങൾ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/bcOJkK6T4Go

Leave a Reply

Your email address will not be published. Required fields are marked *