ലോകത്തിലെ ഏറ്റവും വലിയ ബൂട്ട് കണ്ടോ

ത്തെ ഏറ്റവും വലിയ ഫുട്ബാൾ ബൂട്ട് കോഴിക്കോട്ട് പ്രദർശിപ്പിച്ചു. പ്രമുഖ ആർട്ടിസ്റ്റും ക്യുറേറ്ററുമായ എം. ദിലീഫിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച ബൂട്ട് ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് ഖത്തറിൽ പ്രദർശിപ്പിക്കുന്നതിനായി കോഴിക്കോട്ടു നിന്ന് കൊണ്ടുപോകും.പ്രമുഖ അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഖത്തറിൽ ബൂട്ട് സ്വീകരിക്കും.ബൂട്ട് പുറപ്പെടുന്നതിനു മുന്നോടിയായി കോഴിക്കോട് ബീച്ചിൽ ഇന്ന് ബൂട്ട് പ്രദർശനത്തിന് വെച്ചു.കോഴിക്കോട് കടപ്പുറത്തെ കൾച്ചറൽ സ്റ്റേജിൽ വൈകിട്ട് 5 മുതലായിരുന്നു പ്രദർശനം. കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദും കേരള മുൻ ഫുട്ബാൾ ക്യാപ്റ്റൻ ആസിഫ് സഹീറും സംയുക്തമായി ബൂട്ട് പ്രദർശനോദ്ഘാടനം നിർവഹിച്ചു.തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫോക്കസ് ഇന്റർനാഷണൽ ഇവന്റ്‌സ്‌ ഡയറക്റ്റർ അസ്‌കർ റഹ്‌മാന് ബൂട്ട് കൈമാറി.

 

 

ചടങ്ങിൽ ഫുട്ബോൾ താരങ്ങളും രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.പതിനേഴടി നീളവും ആറടി ഉയരവുമുള്ള ഭീമൻ ബൂട്ട് ഗിന്നസ് ബുക്ക് ഒഫ് റെക്കോഡ്‌സിൽ ഇടം നേടും. നിരവധി ആളുകൾ ആണ് ഈ ഒരു കാഴ്ച കാണാൻ ആയി വന്നത് , എന്നാൽ ഇത് എല്ലാവരുടെയും സ്രെദ്ധയെ ആകര്ഷിച്ചതും തന്നെ ആണ് , വലിയ ഒരു ബൂട്ട് തന്നെ ആണ് നിർമിച്ചു വെച്ചിരിക്കുന്നത് , ഇത് ആദ്യം ആയി ആണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാക്കുന്നത് , വളരെ കൗതുകവും വളരെ അതികം ശ്രെദ്ധ ആകർഷിക്കുന്നതും ആണ് ഇത് .കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *