അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികൾ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങൾ ബാധിക്കില്ല. അതേസമയം, ഏഴുദിവസം കൊണ്ട് ഭാരം കുറയ്ക്കാമെന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടോ? ഈ ഡയറ്റ് പ്ലാൻ പരീക്ഷിച്ച് നോക്കൂ. വെളളം ധാരാളം കുടിക്കുന്നത് നല്ലതാണ്. ഒരു ദിവസം മിനിമം 8 ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് കണക്ക്. ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ വെള്ളം നന്നായി കുടിക്കണം. മത്സ്യങ്ങളിൽ ധാരാളം ഒമേഗ -3 ഫാറ്റി ആസിഡുകളുണ്ട്. ഇത് തീർച്ചയായും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെട്ടിരിക്കണം. ഫാറ്റിനെ ഇല്ലാതാക്കാൻ ഇത് ഫിഷ് ഓയിലുകൾ സഹായിക്കും. അത്താഴം എത്രത്തോളം കുറച്ചു കഴിക്കാൻ പറ്റുമോ അത്രത്തോളം നല്ലതാണ്. കാരണം നമ്മുടെ ദഹനവ്യവസ്ഥ പ്രവർത്തനം അവസാനിപ്പിക്കുന്ന രാത്രിവേളകളിലാണ് ഈ ഭക്ഷണം കഴിക്കുന്നത്.
അതിനാൽ രാത്രി എട്ടുമണിക്കുശേഷം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം ദഹിപ്പിക്കാനുള്ള സമയം നൽകിയശേഷം ഉറങ്ങുക.ഫാസ്റ്റ് ഫുഡ് ജീവിതത്തിൽ നിന്നും ഒഴിവാക്കുക. നല്ല പോഷകമുളള ആഹാരം കഴിക്കാൻ ശ്രമിക്കുക. പച്ചക്കറികളും പഴവർഗങ്ങളും ധാരാളം കഴിക്കുക. നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് പുറത്തുനിന്നുള്ള ഭക്ഷണമാണ്. പ്രിസർവേറ്റീവുകൾ ചേർക്കുന്ന ഈ ഭക്ഷണം ആരോഗ്യത്തെ പലവിധത്തിൽ നശിപ്പിക്കുന്നു. അതിനാൽ കഴിയുന്നതും ഭക്ഷണം വീട്ടിൽ നിന്ന് തന്നെ ശീലമാക്കുക. വൃത്തിയുള്ള ഭക്ഷണം ആരോഗ്യത്തിനു അനിവാര്യമാണ് എന്ന വസ്തുത ഓർക്കുക. എന്നാൽ നമ്മൾക്ക് ഇതുമാത്രം അല്ല നമുക് വീട്ടിൽ വെച്ച് തന്നെ പ്രകൃതിദത്തം ആയ രീതിയിൽ ശരീര ഭാരം കുറക്കാനും കഴിയും, വളരെ വേഗത്തിൽ തന്നെ ശരീര ഭാരം കുറക്കാനും കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,