കിഡ്നി നശിച്ചു ഡയാലിസിസ് ചെയ്യേണ്ടി വരുന്നതിന് മുമ്പ് ഇതൊന്നു കാണുക

സങ്കീർണ്ണ ഘടനയോടുകൂടിയ വിവിധതരത്തിലുള്ള ധർമ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് വൃക്കകൾ . യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം. മനുഷ്യന്റെ മാത്രമല്ല, പരിണാമത്തിലൂടെ വൃക്കകൾ ലഭിച്ച എല്ലാ ജീവിവർഗ്ഗങ്ങളുടേയും ശരീരത്തിൽ നിന്നും മാലിന്യങ്ങൾ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക എന്ന് അറിയപ്പെടുന്നത്. ശരീരത്തിലെ രക്തം,ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. എന്നാൽ വൃക്കകൾക്ക് തകരാർ സംഭവിക്കുമ്പോൾ യന്ത്രത്തിന്റെ സഹായത്താൽ രക്തത്തിൽ നിന്ന് മാലിന്യങ്ങളും ശരീര ദ്രവങ്ങളും ജലവും നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഡയാലിസിസ്.

 

 

ആരോഗ്യമുള്ള വൃക്ക ശരീരത്തിൽ നിർവ്വഹിക്കുന്ന ചില ധർമ്മങ്ങൾ ഉപകരണസഹായത്തോടെ ചെയ്യുകയാണ് ഡയാലിസിസിൽ. ഇങ്ങനെ, ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന മാലിന്യങ്ങൾ, ലവണങ്ങൾ, അധികമുള്ള ജലം എന്നിവ നീക്കം ചെയ്ത് അവ ശരീരത്തിൽ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനാവും. പൊട്ടാസ്യം, സോഡിയം ബൈകാർബണേറ്റ് തുടങ്ങിയവ പോലുള്ള രാസവസ്തുക്കളുടെ അളവ് ശരീരത്തിൽ സുരക്ഷിതമായി നിലനിർത്തുക, രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുക തുടങ്ങിയവയും ഡയാലിസിസിന്റെ ഗുണങ്ങളാണ്. എന്നാൽ ഈ ഒരു അവസ്ഥയിലേക്ക് പോവാതിരിക്കാൻ വേണ്ടിയുള്ള ഒരു ഉപദേശം തന്നെ ആണ് ഈ വീഡിയോ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *