ശിശുക്കളിലും നീണ്ടകാലം രോഗഗ്രസ്തരായവരിലും സാധാരണ കാണുന്ന ഒരു രോഗമാണ് ത്രഷ് അഥവാ വായിൽ പൂപ്പൽ. ഇതു വെളുത്ത പാട പോലുള്ള ഒരു ആവരണം കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും വായിൽ ഉണ്ടാക്കുന്നു. നാവിലും മോണയിലും കവിളിന്റെ ഉൾഭാഗത്തും ചിലപ്പോൾ നാവിന്റെ പിൻഭാഗം മുഴുവനും വളരെ കട്ടിയുള്ള വിധത്തിൽ ഇതു കാണാറുണ്ട്. കൂടുതലും കുപ്പിപാൽ കുടിക്കുന്ന ശിശുക്കളിലാണ് ഇതു വരുന്നത്.പൂപ്പൽ ഉണ്ടാക്കുന്നത് കാൻഡിഡ എന്ന വിഭാഗത്തിൽപെട്ട ഫംഗസുകളാണ്. ഇതു സാധാരണഗതിയിൽ തന്നെ വായിൽ ഉള്ളതാണ്. ശരീരത്തിലെ പ്രതിരോധശക്തി കുറയുമ്പോഴും നിപ്പിൾ ഉപയോഗിച്ചു കുപ്പിപാൽ കുടിക്കുമ്പോഴും മാത്രമാണ് ഇതു ശിശുക്കളിൽ സർവസാധാരണമായി കണ്ടുവരുന്നത്. നവജാതശിശുക്കളിൽ മറ്റുള്ളവരെ അപേക്ഷിച്ച് ഇതു വളരെ കൂടുതലാണ്.
വായിൽ പൂപ്പലിനു നിരവധി കാരണങ്ങൾ ഉണ്ട്. നിരന്തരം കുപ്പിപാൽ കുടിക്കുന്നതിലൂടെ രോഗപ്രതിരോധത്തിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം മൂലം ശരീരത്തിൽ സാധാരണ കാണുന്ന രോഗപ്രതിരോധത്തിനുള്ള അണുക്കളിൽ കുറവുവരികയും ത്രഷ് ഉണ്ടാക്കുന്ന കാൻഡിഡ ആൽബിക്കൻസ് അവയുടെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നു.ആധുനിക ചികിത്സാരീതികളുടെ കടന്നുവരവ് വിദേശരാജ്യങ്ങളിലെപ്പോലെ നമ്മുടെ രാജ്യത്തും ഫംഗസ് രോഗങ്ങളുടെ വർധനയ്ക്ക് ഒരു പരിധിവരെ കാരണമായിട്ടുണ്ട്. പ്രായമേറിയവരും ശിശുക്കളും നീണ്ട ചികിത്സ ചെയ്യുമ്പോൾ ഫംഗസ് അണുബാധ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ നിർബന്ധമായും എടുക്കണം. കൂടുതൽ ആയി അറിയാൻ വീഡിയോ കാണിക്ക ,