നമ്മളിൽ പലർക്കും കണ്ടു വരുന്ന ഒരു രോഗാവസ്ഥ ആണ് തൈറോയിഡ്, പലർക്കും ഇത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് പല തരത്തിലുള്ള പ്രശ്ങ്ങളും ഉണ്ടാവാൻ സാധ്യത ഏറെ ആണ് , തൈറോയ്ഡ് രോഗമെന്നാൽ ശരാശരി മലയാളിയുടെ ചിന്ത ഗോയിറ്റർ അഥവാ തൊണ്ട മുഴയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. വിവിധ തൈറോയ്ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തിൽ പ്രകടമാകുന്നവയും. അവയെ കണ്ടിട്ടും കാണാത്ത മട്ടിൽ പോകരുത്.രാവിലെ ഉണരുമ്പോഴേ ക്ഷീണം തുടങ്ങുകയായി. രാത്രി എട്ടു പത്തു മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഉന്മേഷം ചോർന്നു പോകുന്നു.
ഇത് തൈറോയ്ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പർതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയിൽ ഉറക്കം കിട്ടാതെയും വരാറുണ്ട്. പകൽ മുഴുവൻ അവർ തളർന്നു കാണപ്പെടുന്നു. ഹൈപ്പർതൈറോയിഡിസം ഉള്ള ചിലർ പതിവിലേറെ ഉർജസ്വലരായി കാണപ്പെടാറുമുണ്ട്.കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, ടൈയും മറ്റും കെട്ടുമ്പോൾ അസ്വാസ്ഥ്യം, കാഴ്ചയിൽ കഴുത്തിൽ മുഴപോലെ വീർപ്പു കാണുക, അടഞ്ഞ ശബ്ദം എന്നിവയെല്ലാം തൈറോയ്ഡ് പ്രശ്നങ്ങളുടെ സൂചനകളാണ്. തൈറോയ്ഡ് ഹോർമോൺ കൂടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങളുണ്ടാകാം. എന്നാൽ നമ്മൾക്ക് തൈറോയിഡ്വരാതിരിക്കാനും പല മാർഗ്ഗങ്ങൾ ഉണ്ട് , എന്നാൽ ഈ ലക്ഷണങ്ങൾ എല്ലാം ഉണ്ടെന്ക്കിൽ അതിനുള്ള പരിഹാരം വളരെ വേഗത്തിൽ തന്നെ കാണണം
https://youtu.be/J3MIozNRssg