വീട് സ്വർഗമാണ് പക്ഷേ ആ സ്വർഗത്തിൽ പല്ലികളുണ്ടായാൽ സ്വർഗം നരകമാകാൻ അധികം സമയം വേണ്ട. അതെ വീട്ടിൽ പല്ലികളുണ്ടാകുന്നത് പലർക്കും തലവേദനയാണ്. ഭക്ഷണം ഉണ്ടാക്കുമ്പോഴും തുറന്നു വച്ച ഭക്ഷണത്തിലും പല്ലികൾ വീഴുന്നതും പല വീട്ടിലും പതിവാണ്.പല്ലികൾ എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും അറപ്പാണ്. അവ ചുവരുകളിൽ നിന്നും താഴേക്ക് വീഴുന്നത് പല വീട്ടിലും പതിവാണ്. എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും ദിവസേന ഇവ കൂടി കൊണ്ടേയിരിക്കും. ഇവയെ തുരത്താൻ വിപണിയിൽ പലതരം ഉൽപന്നങ്ങളും ലഭ്യമാണ്. എന്നാൽ സകല മാർഗങ്ങളും പരീക്ഷിച്ചിട്ടും ഫലം കാണാത്തവരും അനവധി. വീട്ടിലെ ചെറിയ പ്രാണികളെ പല്ലികൾ ഭക്ഷിക്കുന്നതിനാൽ പ്രാണികൾ കുറയുമെന്ന ആശ്വാസം ഉണ്ടെങ്കിലും പല്ലികൾ വലിയൊരു തലവേദന തന്നെയാണ്. വൃത്തിയില്ലാത്ത അടുക്കളയും, തുറന്ന് വെച്ചിരിക്കുന്ന ഭക്ഷണം തേടി പ്രാണികളും, ഇവയ്ക്ക് പിന്നാലെ പല്ലികളും എത്തും. പല്ലികൾ സാധാരണ കാണുന്നത് വാതിലിന് പിൻവശം, ട്യൂബ് ലൈറ്റിനടുത്ത്,
വാർഡ്രോബിന് പിൻവശം എന്നിങ്ങനെ ഇടുങ്ങിയ സ്ഥലങ്ങളിലാണ്. അതിനാൽ തന്നെ അവയെ തുരത്താൻ വളരെ പ്രയാസമാണ്. എന്നാൽ പല്ലികൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഓർക്കുമ്പോൾ ഇവയുടെ ശല്ല്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. എന്നാൽ ഇവ നമ്മൾക്ക് വളരെ വലിയ ഒരു ഭീഷിണി തന്നെ ആണ് , എന്നാൽ ഇവയെ വീട്ടിൽ നിന്നും തുരത്താൻ വേണ്ടി ഉള്ള മാർഗ്ഗങ്ങൾ ആണ് ഇത് വീട്ടിൽ വെച്ച് തന്നെ നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , അതിനായി വീട്ടിൽ തന്നെ ഉള്ള ഉള്ളി , വെളുത്തുള്ളി എന്നിവ അരച്ച് എടുത്ത നീര് എന്നിവ എടുത്തു അതിൽ ഡെറ്റോൾ ചേർത്ത് ഇളക്കി അതിൽ നാരങ്ങാ നീര് ഒഴിച്ച് പല്ലികൾ വരുന്ന സ്ഥലങ്ങളിൽ ഇത് സ്പ്രൈ ചെയ്തു കൊടുക്കാം , വീട്ടിൽ നിന്നും പല്ലികൾ പൂർണമായി ഇല്ലാതാവുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,