രാത്രി പഴം കഴിയ്ക്കുന്ന ശീലമുള്ളവര്‍ ചില സത്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് അത്താഴശേഷം കഴിയ്ക്കുന്നവര്‍. പഴം ഏതു സമയത്തു വേണമെങ്കിലും കഴിയ്ക്കാം. എന്നാല്‍, അത്താഴശേഷം ഇതു കഴിയ്ക്കുമ്പോള്‍ പിറ്റേന്നു രാവിലെയുള്ള നല്ല ശോധന എന്ന ഉദ്ദേശം ആണ് പലര്‍ക്കും. ഓരോ സമയത്തും പഴം കഴിയ്ക്കുമ്പോള്‍ ഗുണങ്ങള്‍ പലതാണ്. അത്താഴശേഷവും ഗുണങ്ങളില്‍ വ്യത്യാസമുണ്ട്. അത്താഴശേഷം പഴം കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നുവെന്നു നോക്കാം. പഴങ്ങളുടെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. ധാതുക്കൾ, വിറ്റാമിനുകൾ, നാരുകൾ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പഴവർഗങ്ങൾ. നിങ്ങളുടെ ശരീരം സജീവമായി നിലനിർത്തുന്നതിനും ശരീരത്തിന്റെ പരമാവധി പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള ഏറ്റവും നല്ല മാർഗമാണ് പഴങ്ങൾ കഴിക്കുന്നത്. ഓരോ പഴത്തിനും ശരീരത്തിന്റെ ഒരു പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്ന വ്യത്യസ്ത ഗുണങ്ങളുണ്ട്. ദിവസവും നമ്മുടെ ഭക്ഷണത്തിൽ ഒരു പഴമെങ്കിലും ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മാരകമായ ഹൃദ്രോഗം, കാൻസർ, വീക്കം, പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
ആരോഗ്യകരമായ സമീകൃതാഹാരത്തിനായി ഒരു ദിവസം കുറഞ്ഞത് അഞ്ച് പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. വിവിധ ഡീജനറേറ്റീവ് രോഗങ്ങളെ തടയാൻ അത്തരം ഭക്ഷണക്രമം സഹായിക്കുന്നു. പഴത്തിൽ ധാരാളം പോഷാകംശങ്ങൾ അടങ്ങിയിട്ടുണ്ട്. ഫൈബർ, വൈറ്റമിൻ, ധാതുക്കൾ എന്നിവ ഇതിൽ ധാരാളമുണ്ട്. വണ്ണം കുറയ്ക്കാൻ ഡയറ്റെടുക്കുന്നവർക്ക് ദിവസവും ഒന്നോ രണ്ടോ പഴം കഴിയ്ക്കാം.ശരീരത്തിന്റെ ഊർജനില മെച്ചപ്പെടും. എന്നാൽ എണ്ണത്തിന്റെ കാര്യത്തിൽ ശ്രദ്ധ വയ്ക്കണം. രണ്ടിനു പകരം ആറു കഴിച്ചാൽ മറ്റൊന്നും കഴിച്ചില്ലെങ്കിലും ശരീരം തടിച്ചെന്നു വരും.വ്യായാമത്തിന് മുൻപ് കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്. വളരെ നല്ല ഒരു ഭക്ഷണ പദാർത്ഥം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,