ഈ ഇലയുടെ ഗുണങ്ങൾ അറിയാതെ പോവരുത്

സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധസസ്യം ആണ് തുളസി , കൃഷ്ണതുളസി, എന്നീ പേരുകളിൽ അറിയപ്പെടുന്നു. മലയാളത്തിൽ ഇതിനു നീറ്റുപച്ച എന്നും പേരുണ്ട്. ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. പരക്കെ അറിയപ്പെടുന്ന വാസനയുള്ള സസ്യമാണ് തുളസി. തെക്കേ ഏഷ്യയിൽ ഇതൊരു ഔഷധ സസ്യമായി അറിയപ്പെടുന്നു. ചരകസംഹിതയിൽ പരാമർശമുള്ള തുളസി, പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവുള്ള ഔഷധമാണ്‌ . കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും, രാമതുളസിയെന്നും പറയുന്നു. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. ഒരു ആയുർവേദ ഔഷധം കൂടിയാണിത്.

 

രണ്ടുതരത്തിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. കരിനീലത്തണ്ടും കരിഞ്ഞനീല കലർന്ന പച്ച ഇലകളുമുള്ള കൃഷ്ണതുളസിയും വെള്ളകലർന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള രാമതുളസിയും. ഇവ രണ്ടിനും എല്ലാ ഔഷധഗുണങ്ങളും ഏറെ ആണ് , എന്നാൽ പലർക്കും ഇതിനെ കുറിച്ച് അറിയണം എന്നില്ല , നമ്മളുടെ ശരീരത്തിലെ എല്ലാ പ്രശനങ്ങൾക്കും ഈ തുളസി തന്നെ വളരെ വലിയ ഒരു ഔഷധം തന്നെ ആണ് , വീട്ടിൽ തുളസി വളർത്തുന്നത് വളരെ നല്ല ഒരു കാര്യം തന്നെ ആണ് , ചുമ പനി എന്നി അസുഖങ്ങൾക്ക് തുളസി വളരെ വലിയ ഒരു ഗുണം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *