കാലാവസ്ഥയുടെ മാറ്റം കൊണ്ടോ അല്ലാതെയോ ചുമ ഉണ്ടാകാം. ചുമ പ്രധാനമായും രണ്ട് രീതിയിലാണ് ഉണ്ടാവുക. ഒന്നെങ്കിൽ കഫത്തോട് കൂടിയുള്ള ചുമ, രോഗാണുബാധയെ തുടർന്നാണ് ഉണ്ടാവുക. എന്നാൽ വരണ്ട ചുമയ്ക്കാകട്ടെ പല കാരണങ്ങളും ഉണ്ടാകാം.ചെറിയ രോഗം വന്നാൽ പോലും ഡോക്ടറുടെ അടുത്തേയ്ക്ക് ഓടുന്നവരാണ് നമ്മൾ മലയാളികൾ. ദിവസവും നാം കേൾക്കുന്ന പുതിയ പുതിയ രോഗാവസ്ഥകൾ തന്നെയാണ് ഒരു പക്ഷെ ഇതിന് കാരണം. ചെറിയ ലക്ഷണങ്ങൾ പോലും വലിയ ഏതെങ്കിലും രോഗങ്ങളുടെ സൂചനയായിരിക്കുമോ എന്ന ആശങ്കയാണ് പലർക്കും. നമ്മളിൽ ചുമയ്ക്കുള്ള കാരണങ്ങൾ പലതാണ്. ചുമ പിടിപെടാൻ പ്രത്യേക സമയമൊന്നും വേണ്ട. പല തരത്തിലുള്ള അലർജി കൊണ്ടും കാലാവസ്ഥാവ്യതിയാനങ്ങൾ കൊണ്ടുമൊക്കെ ചുമ വരാം.
ചുമ വന്നാൽ, ഇതിനുള്ള പരിഹാരങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്.ചുക്ക്, ജീരകം, പഞ്ചസാര എന്നിവ സമം ചേർത്ത് ഉപയോഗിച്ചാൽ ചുമ ശമിക്കും. ചുക്ക്, ശർക്കര, എള്ള് ഇവ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. തുളസിയില ചുമ മാറാൻ നല്ല മരുന്നാണ്. ഒരു കപ്പ് വെള്ളത്തിൽ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ചേർത്ത് തിളപ്പിക്കുക. ഇടയ്ക്കിടെ കുടിക്കുന്ന് തൊണ്ടവേദന, ചുമ, കഫക്കെട്ട് എന്നിവ മാറാൻ സഹായിക്കും. നിരവധി ഒറ്റമൂലികൾ ആണ് നമ്മളുടെ വീട്ടിൽ തന്നെ ധാരാളം ആയി ഉള്ളത് , അതുപോലെ തന്നെ നിരവധി ഒറ്റമൂലികൾ ആണ് ഉള്ളത് ആടലോടകത്തിന്റെ ഇല,കഞ്ഞികൂർക്ക , തുളസി എന്നിവ സമം അരച്ച് ചേർത്ത് നമ്മൾക്ക് നമ്മളുടെ ചുമയും മറ്റും മാറ്റി എടുക്കാൻ കഴിയുന്നത് ആണ് , വളരെ ഗുണം ഉള്ള ഒരു ഔഷധ മൂലി തന്നെ ആണ് ഇത്,