നെഞ്ചെരിച്ചില്‍, ഏമ്പക്കം, പുളിച്ചു തികട്ടൽ , നെഞ്ച് വേദന , വയറിനുള്ളിൽ ഒച്ച എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷങ്ങൾ , വേഗത്തിൽ നാം കഴിക്കുന്ന ആഹാരത്തോടൊപ്പം അകത്തേക്ക് പ്രവേശിക്കുന്ന വായു ആണ് ഈ വിധം പ്രശ്നം ഉണ്ടാക്കുന്നത്. ഇതു കൂടാതെ ദഹനം ശരിയായ രീതിയിൽ നടക്കാതെയും, നാം കഴിച്ച ആഹാരങ്ങൾ ജീർണിച്ചും , പുളിച്ചും, ഗ്യാസ് ഉല്പാദിപ്പിക്കപ്പെടുന്നു. ഇത്തരത്തിൽ ഉള്ള ഗ്യാസ് നമ്മളെ അകെ അസ്വസ്ഥത പെടുത്തുന്നു. ഗ്യാസ് ട്രബിൾ അകറ്റാൻ ഇതാ വീട്ടിൽ തന്നെ ചില വഴികളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.നാട്ടിൻപുറങ്ങളിലെ മരുന്നാണ് അയമോദകം എന്നു പറയാം. അയമോദകം അൽപം ദിവസവും കഴിക്കുന്നത് അല്ലെങ്കിൽ ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു.
പലരേയും അലട്ടുന്ന ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണിത്. അയമോദകം ഗ്യാസ് ട്രബിൾ ഇല്ലാതാക്കാൻ നല്ലൊരു ഉപാധിയാണെന്ന് നുട്രീഷനിസ്റ്റ് ഡോ. അഞ്ജു സൂദ് പറയുന്നു. ദഹനത്തെ സഹായിക്കുന്ന ഗ്യാസ്ട്രിക് ജ്യൂസുകൾ സ്രവിപ്പിക്കുന്ന തൈമോൾ എന്ന സംയുക്തമാണ് അയമോദകത്തിൽ അടങ്ങിയിരിക്കുന്നത്. അര ടീസ്പൂൺ അയമോദകം വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ഗ്യാസ് മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക ,