വയർ ചാടുന്നത് ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന പ്രശ്നമാണ്. ആൺ പെൺ ഭേദമില്ലാതെ എന്നു വേണമെങ്കിൽ പറയാം. ആണിനെങ്കിൽ ഇത് കുടവയർ എന്ന ഓമനപ്പേരും കിട്ടും.വയർ ചാടുന്നതിന് പ്രധാന കാരണം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു തന്നെയാണ്. ശരീരത്തിന്റെ മറ്റേതു ഭാഗത്തേക്കാളും വേഗത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്ന സ്ഥലമാണ് വയർ. ഇത് പോകാൻ അൽപം പാടുമാണ്. മറ്റേതു ഭാഗത്തെ കൊഴുപ്പു പോകുന്നതിനേക്കാളും പാട്.വ്യായാമക്കുറവ്, ഭക്ഷണവും ഭക്ഷണ ശീലവും, സ്ട്രെസ് തുടങ്ങിയ പല കാരണങ്ങളും വയർ ചാടുന്നതിനു കാരണമായി പറയാം. വയർ കുറയ്ക്കാൻ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതിലൊന്നാണ് പാനീയങ്ങൾ. വെറുംവയറ്റിൽ കുടിയ്ക്കാവുന്ന പല പാനീയങ്ങളുമുണ്ട്
ഇവ വയർ കുറയ്ക്കാൻ സഹായകമാകുമെന്നും തെളിഞ്ഞിട്ടുണ്ട്. ഇത്തരം വെള്ളമുണ്ടാക്കുന്ന പല ചേരുവകളും അടുക്കളയിൽ നിന്നു തന്നെ ലഭിയ്ക്കുകയും ചെയ്യും.ജീരകം ഇതിലൊരു ചേരുവയാണ്. പല ഭക്ഷണങ്ങളിലും ഉപയോഗിയ്ക്കുന്ന ജീരകം ആരോഗ്യപരമായ പല ഗുണങ്ങളും ഒത്തിണങ്ങിയതാണ്. വയർ കുറയ്ക്കാൻ സഹായകമായ ഒന്നു കൂടിയാണ് ജീരകം. പ്രത്യേക തരത്തിൽ ജീരക വെള്ളമുണ്ടാക്കി കുടിയ്ക്കുന്നത് വയർ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഈ പ്രത്യേക ജീരക വെള്ളത്തിനു വേണ്ടത് നാരങ്ങ, കറിവേപ്പില, തേൻ എന്നീ ചേരുവകൾ കൂടിയാണ്. എന്നാൽ ഇങ്ങനെ ഉള്ള വെള്ളം ദിവസവും കഴിക്കുകയാണെന്ക്കിൽ വളരെ അതികം നല്ലതു തന്നെ ആണ് ശരീരത്തിലെ എല്ലാ പ്രശനങ്ങൾക്ക് നല്ല ഒരു പരിഹാരം തന്നെ ആണ് ലഭിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,