നമ്മളുടെ വീട്ടിൽ വിലക്ക് വെക്കാറുള്ളത് ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവാൻ ആണ് ദിവസവും രാത്രിയും രാവിലെയും വിലക്ക് വെക്കുന്നവർ ആണ് , എന്നാൽ നമ്മൾ വിലക്ക് വെക്കുമ്പോൾ പല കാര്യങ്ങളും ശ്രെദ്ധിക്കാറില്ല , എന്നാൽ അങ്ങിനെ വിളക്ക് വെക്കുമ്പോൾ നമ്മൾ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പല ദോഷങ്ങൾ വന്നു ചേരാൻ സാധ്യത ഏറെ ആണ് എന്നാൽ എങ്ങിനെ ആണ് വിലക്ക് വീട്ടിൽ വെക്കേണ്ടത് എന്ന് നോക്കാം , നിലവിളക്ക് തറയിൽ വെച്ചോ അധികം ഉയർത്തിയ പീഠത്തിൽ വെച്ചോ കത്തിക്കരുത്. നിലവിളക്ക്, ശംഖ്, മണി, ഗ്രന്ഥം ഇവയുടെ ഭാരം ഭൂമിദേവി നേരിട്ടു താങ്ങുകയില്ലെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ഇലയോ, തട്ടമോ, പൂജിച്ച പൂക്കളോ ഇട്ട് അതിൽ നിലവിളക്ക് വെയ്ക്കാം. വിളക്കിന്റെ താഴ്ഭാഗം മൂലാധാരവും, തണ്ട സുഷുമ്നയെയും, മുകൾഭാഗം ശിരസ്സിനെയും പ്രതിനിധീകരിക്കുന്നു. കത്തിനിൽക്കുന്ന ദീപം നെറ്റിയിലെ ആജ്ഞാചക്രത്തെ സൂചിപ്പിക്കുന്നു.കൂടുതൽ തിരികൾ ഇട്ടുകൊടുക്കുമ്പോൾ വടക്കുനിന്നും ആരംഭിച്ച് പ്രദക്ഷിണമായി വേണം കൊളുത്തേണ്ടത്. അവസാന തിരി കത്തിച്ചുകഴിഞ്ഞാൽ പ്രദക്ഷിണം പൂർത്തിയാക്കാതെ തിരിച്ചുവരണം. അതിനുശേഷം കത്തിക്കാൻ ഉപയോഗിച്ച ദീപം കെടുത്തി വെക്കണം.വിളക്കുകളിൽ നെയ്യ് വിളക്കിനാണ് ഏറ്റവും മഹത്വമുള്ളത്.
പഞ്ചമുഖനെയ് വിളക്കിനുമുമ്പിലിരുന്ന് അഭീഷ്ടസിദ്ധിക്കായി ജപം തുടങ്ങിയവ നടത്തിയാൽ ക്ഷിപ്രഫലം ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. നെയ് വിളക്ക് മറ്റ് എണ്ണ കൊണ്ടുള്ള തിരിയിൽ നിന്നോ വിളക്കിൽ നിന്നോ കൊളുത്തരുത്. ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയും ഗൃഹ ദീപത്തിനുപയോഗിക്കാം. ചിലയിടങ്ങളിൽ മരണാനന്തര കർമ്മങ്ങൾക്കു മാത്രമേ എള്ളെണ്ണ ഉപയോഗിക്കാറുള്ളൂ. മറ്റ് എണ്ണകൾ ഉപയോഗിച്ച് വിളക്ക്കൊളുത്തരുതെന്നാണ് സങ്കൽപം. കരിംപുക അധികം ഉയരുന്ന എണ്ണകൾ ഉപയോഗിക്കുന്നത് അശ്രീകരമാണ്.പ്രശ്നമാർഗ്ഗത്തിൽ എണ്ണയെ ശരീരമായും തിരിയെ ആത്മാവായും ജ്വാലയെ ആയുസ്സായും വിളക്കിനെ ഭവനമായും സൂചിപ്പിച്ചിട്ടുണ്ട്. ദീപം ഇടത്തുവശത്തേക്ക് തിരിഞ്ഞുകത്തുക, മലിനമായി തോന്നുക, മങ്ങിയും ചെറുതായും ഇരിക്കുക, പൊരികൾ പുറപ്പെടുക, പൊട്ടുക, അകാരണമായി കെടുക, ആളിക്കത്തുക, ഇരട്ട ജ്വാലകൾ ഉണ്ടാകുക, വിറയാർന്നു കത്തുക തുടങ്ങിയവയൊക്കെ അശുഭലക്ഷണമാണ്. പതിവായി ഇവ ഭവനങ്ങളിലും സംഭവിച്ചാൽ ദോഷപരിഹാരാർത്ഥം ഈശ്വരഭജനം തുടങ്ങിയവ അനുഷ്ഠിക്കേണ്ടതാണ്.എന്നാൽ ഇവയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,