ഒരു അര്ജന്റീനിയൻ പ്രഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ലയണൽ ആൻഡ്രെസ് മെസ്സി ജനനം ജൂൺ 24, 1987 . ലിഗ് 1 പി.എസ്.ജിയിലും അർജന്റീന ദേശീയ ടീമിലും ഫോർവേഡായി കളിക്കുന്നു. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു. മെസ്സി തന്റെ 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു. 2021 ൽ ലഭിച്ച ഏഴാമത് ബാലൺ ഡി ഓയോറോടെ ഈ ബഹുമതി 7 തവണ നേടുന്ന ആദ്യ കളിക്കാരനായി . 2009, 2010, 2011, 2012 വർഷങ്ങളിലായി തുടരെ 4-ആം തവണയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇദ്ദേഹത്തെ പലപ്പോഴും ഇതിഹാസതാരം ഡിയഗോ മറഡോണയുമായി സാമ്യപ്പെടുത്താറുണ്ട്. നന്നേ ചെറുപ്പത്തിൽ തന്നെ മെസ്സി കളിക്കാൻ തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കഴിവ് ബാർസലോണ വളരെ വേഗം തിരിച്ചറിഞ്ഞു. ബാർസലോണ ക്ലബ്ബ് അദ്ദേഹത്തിന് ഉയരക്കുറവിനു ചികിത്സ നിർദ്ദേശിച്ചു.
അതിനാൽ റൊസാരിയോ എന്ന സ്ഥലത്തെ ക്ലബ്ബായ ന്യൂവെൽസ്സ് ഓൾഡ് ബോയ്സ് ടീമിൽ നിന്ന് അദ്ദേഹം വിട്ടുപോരുകയും കുടുംബത്തോടൊപ്പം യൂറോപ്പിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. 2004-2005 സീസണിൽ അദ്ദേഹം ആദ്യ കളി കളിച്ചു. ആ മത്സരത്തിൽ തന്നെ അദ്ദേഹം ഗോൾ നേടി. അങ്ങനെ ക്ലബ്ബിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. അദ്ദേഹത്തിന്റെ ആദ്യ സീസണിൽ തന്നെ ബാർസലോണ ലാ ലിഗ കപ്പ് നേടി. 2006-2007 സീസണിലാണ് അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ക്ലാസിക്ക് മത്സരത്തിൽ ഒരു ഹാട്രിക്ക് നേടിയതടക്കം 26 മത്സരങ്ങളിൽ നിന്നായി 14 ഗോളുകൾ നേടി. 2008-09 സീസണിൽ അദ്ദേഹം 38 ഗോളുകൾ നേടി. ആ സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു. 2009-10 സീസണിൽ അദ്ദേഹം എല്ലാ മത്സരങ്ങളിലുമായി 47 ഗോളുകൾ നേടുകയും, ബാർസലോണക്കായി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയെന്ന ബഹുമതി റൊണാൾഡോയോടൊപ്പം പങ്കിടുകയും ചെയ്തു.എന്നാൽ ഇപ്പോൾ മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പ് ആണ് ഈ 2022 ൽ കളിച്ചു കൊണ്ടിരിക്കുന്നത് ,