ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഇട്ടു കഴിച്ചാല്‍ കിട്ടുന്ന ഗുണങ്ങള്‍ ഇതാണ്

നമ്മൾ ആരോഗ്യം വളരെ അതികം ശ്രെദ്ധിക്കുന്നവർ തന്നെ ആണ് നമ്മൾ , എന്നാൽ അതിനായി നമ്മൾക്ക് ചെയ്യാൻ കഴിയുന്ന ഒരു ചെറിയ ടിപ്സ് ആണ് ഈ വീഡിയോയിൽ ,നമ്മളുടെ ശരീരത്തിന് വേണ്ട എല്ലാ ഗുണങ്ങളും അടങ്ങിയ ഒരു ഒന്നാണ് , നിലക്കടല, നിലക്കടലയിൽ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിവിധ ആരോഗ്യകരമായ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് വിവിധ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം പൊണ്ണത്തടി നിയന്ത്രിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യമേകുന്ന ജീവകം ഇ, ഫോളേറ്റ്, കാത്സ്യം , മാംഗനീസ് എന്നിവയും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന നിലക്കടല ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. ബട്ടറിന് പകരം പീനട്ട് ബട്ടർ ഉപയോ​ഗിക്കുക. ആഴ്ചയിൽ രണ്ട് തവണയെങ്കിലും നിലക്കടല ഉപയോഗിക്കുന്നത് ശരീരഭാരം കൂട്ടുകയില്ലെന്ന് പഠനങ്ങൾ പറയുന്നു. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗം തടയാൻ നിലക്കടല സഹായിക്കും.

 

 

രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിനും ഇതിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ സഹായിക്കും. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് നിലക്കടല കഴിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും പിത്താശയക്കല്ലിന്റെ സാധ്യത കുറയ്ക്കുമെന്നാണ്. ഇതിൽ ഐസോഫ്ലേവോൺസ്, ഫൈറ്റിക് ആസിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ബയോട്ടിൻ, നിയാസിൻ, ഫോളേറ്റ്, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിൻ ഇ, തയാമിൻ എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു പ്രധാന സ്രോതസ്സാണ് നിലക്കടല. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് നിലക്കടല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർദ്ധനവുണ്ടാക്കില്ല. എന്നാൽ ഇങ്ങനെ നിരവധി ഗുണങ്ങൾ ആണ് നമ്മൾക്ക് ഉള്ളത് ,

Leave a Reply

Your email address will not be published. Required fields are marked *