എല്ലാവരുടെയും പ്രധാനപ്രശ്നങ്ങളിൽ ഒന്നാണ് സൗന്ദര്യം സംരക്ഷണം. പലരും ഒന്ന് പുറത്തറങ്ങണമെങ്കിൽ എത്ര നേരം ഒരുങ്ങണമെന്ന് തന്നെ ഒരു നിശ്ചയവും ഇല്ല. കണ്ണെഴുതി മേക്കപ്പിട്ട് പൊട്ടും തൊട്ട് അണിഞ്ഞൊരുങ്ങി പുറത്തിറങ്ങുമ്പോഴേക്കും നേരമൊരുപാടായിരിക്കും. എന്ത് കൊണ്ടായിരിക്കും ഇത്തരത്തിൽ ഒരുപാട് നേരം ഒരുങ്ങാൻ വേണ്ടി വരുന്നത് എന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ ഒരുപക്ഷെ കൂടുതൽ സമയവും വേണ്ടി വരുന്നത് മേക്കപ്പിനായിരിക്കും. എന്നാൽ ആവശ്യത്തിനും അനാവശ്യത്തിനും മേക്കപ്പിടുന്നവരായിരിക്കും കൂടുതൽ പേരും , സൗന്ദര്യം സംരക്ഷണത്തിൽ പലതും വില്ലന്മാരാകാറുണ്ട്. ആദ്യം നിങ്ങൾ ചെയ്യേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഇത്തരത്തിൽ സൌന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വില്ലനാകുന്ന കാര്യങ്ങൾ കണ്ടു പിടിക്കുക എന്നതാണ്.
ചിലരുടെ വരണ്ടുണങ്ങിയ ചുണ്ടുകളായിരിക്കും ചിലരുടെ കണ്ണുകളായിരിക്കും ചിലരുടെ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത പാടുകളായിരിക്കും മറ്റു ചിലരുടേതാകട്ടെ മൂക്കിലുള്ള വെളുത്ത കുരുക്കളും. ഇവയെ ആദ്യം തിരിച്ചറിഞ്ഞ് എങ്ങെനായാണ് ഇവയ്ക്കുള്ള മേക്കപ്പുകളെന്നും മറ്റും അറിഞ്ഞ് ശേഷം മാത്രം ചെയ്യാൻ തുടങ്ങുക. മാത്രമല്ല ഇത്തരത്തിലുള്ള പ്രശ്നങ്ങളുള്ളവർ ഇവയെ എങ്ങനെയാണ് ഇല്ലാതാക്കുക എന്നത് കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കണ്ണിനു ചുറ്റുമുള്ള കറുപ്പ് നമ്മൾക്ക് മാറ്റി എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് അതിനായി വീട്ടൽ തന്നെ വെച്ച് ചെയ്യൻ കഴിയുന്ന ഒന്നാണ് , പല്ലിൽ നാരങ്ങാ നീര് ഒഴിച്ച് കണ്ണിനു ചുറ്റും പുരട്ടിയാൽ കണ്ണിലെ കറുപ്പ് നിറം മാറുകയും ചെയ്യും ,