വള്ളിയിൽ പന്തലിച്ച് വളരുന്ന ഒരു ഫലമാണ് മുന്തിരിങ്ങ. വളരെയധികം വിപണപ്രാധാന്യവും ഇതിന് ഉണ്ട്. മുന്തിരിങ്ങയിൽ നിന്ന് പലതരത്തിലുള്ള പാനീയങ്ങൾ ഉണ്ടാക്കുന്നുണ്ട്. മുന്തിരിയിൽ നിന്ന് ഉണ്ടാക്കുന്ന വീഞ്ഞ് , പഴച്ചാറുകൾ എന്നിവക്ക് വിപണിയിൽ വളരെ പ്രിയമാണ്.ലോകത്ത് ഉത്പാദനത്തിൽ മുന്തിരിക്ക് മൂന്നാം സ്ഥാനം ആണ് , എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നൽകും.ത്വക്ക് രോഗങ്ങൾക്ക് ഏറ്റവും നല്ലതാണ് മുന്തിരി. മുന്തിരി നീര് മുഖത്തിട്ടാൽ മുഖം കൂടുതൽ തിളക്കമുള്ളതാകും. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൽ എന്ന ആൻറി ഓക്സിഡന്റിന് വിവിധ കാൻസറുകളെ പ്രതിരോധിക്കാൻ കഴിയും.
അന്നനാളം, ശ്വാസകോശം,പാൻക്രിയാസ്, വായ,പ്രോസ്റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന കാൻസറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും. മുന്തിരിയിലെ ക്യുവർസെറ്റിൻ എന്ന ഘടകത്തിന് കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയും. ഈ ഘടകത്തിന് കാൻസറിനേയും പ്രതിരോധിക്കാൻ സാധിക്കും.മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതൽ ആരോഗ്യം പ്രധാനം ചെയ്യാൻ കഴിയും.രക്തസമ്മർദം നിയന്ത്രിക്കാൻ മുന്തിരി ഏറെ നല്ലതാണ്. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയും. സ്ട്രോക്ക്,ഹൃദ്രോഗം എന്നിവ തടയാൻ ഇത് സഹായിക്കും. എന്നാൽ നിരവധി ഗുണങ്ങൾ ആണ് പച്ച മുന്തിരി കഴിക്കുന്നതിലൂടെ നമ്മൾക്ക് ഉണ്ടാവുന്നത് , നമ്മളുടെ ആരോഗ്യപ്രശ്നങ്ങൾ എല്ലാം പൂർണമായി മാറുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,