അമിതവണ്ണം പലര്‍ക്കും ഒരു പ്രശ്നമാണ്. മെലിഞ്ഞ സുന്ദരമായ ശരീരമാണ് എല്ലാവരുടെയും ആഗ്രഹം. പലരും അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ശരീരഭാരം കുറക്കാൻ ദൃഢനിശ്ചയവും ക്ഷമയും ആവശ്യമാണ്. വണ്ണം കുറയ്ക്കാനായി ഭക്ഷണം തന്നെ ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ ഭക്ഷണം ഒഴിവാക്കുന്ന കൊണ്ട് ഗുണം ഒന്നുമില്ല. ഭാരം കുറക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഏറ്റവും നല്ല സമയം രാവിലെയാണ്. രാവിലെ എഴുന്നേറ്റ ഉടന്‍ ഇളം ചൂടുവെള്ളം കുടിച്ചു കൊണ്ട് ദിവസം തുടങ്ങുക. അത് ദഹന സംവിധാനത്തെ ശുദ്ധീകരിക്കുകയും ശരീരപോഷണത്തിന് സഹായിക്കുകയും ചെയ്യും.വെള്ളത്തിന് ചൂട് കൂടരുത്. തണുപ്പുവിട്ട അവസ്ഥ മാത്രമേ ഉണ്ടാകാവൂ. ആദ്യം ഇളം ചൂടുവെള്ളം കുടിച്ച് പിന്നീട് ദിവസം മുഴുവന്‍ തണുത്ത വെള്ളം കുടിക്കാവുന്നതാണ്.
ഇളം ചൂടുവെള്ളത്തില്‍ വേണമെങ്കില്‍ അല്പം നാരങ്ങനീരോ തേനോ ഒഴിച്ച് കഴിക്കാവുന്നതാണ്.എന്നാൽ അതുപോലെ വളരെ എളുപ്പത്തിൽ തന്നെ നമ്മൾക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് വെളുത്തുള്ളി തേൻ എന്നിവ ചേർത്ത് നിർമിച്ചു കഴിക്കാൻ കഴിയുന്ന ഒറ്റമൂലി ആണ് ഇത് , ഇത് കഴിച്ചാൽ നമ്മളുടെ ശരീര ഭാരം കുറയാൻ സഹായിക്കുകയും ചെയ്യും , ദിവസവും ഇത് കഴിച്ചു കഴിഞ്ഞാൽ നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് . മുട്ടയും രാവിലെ കഴിക്കുന്നത് നല്ലതാണ്. മുട്ടയിലെ പ്രോട്ടീന്‍ വിശപ്പ് തടയുന്നതോടൊപ്പം അധികമുള്ള കലോറിയെ എരിച്ചു കളയുകയും ചെയ്യുന്നു. എന്നാല്‍, പഞ്ചസാരയും മധുര പലഹാരങ്ങളും ഒഴിവാക്കുക. അത് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതോടൊപ്പം നിങ്ങളിലെ വിശപ്പിനെ വര്‍ധിപ്പിക്കുകയും ചെയ്യും.