നമ്മളുടെ വീടുകളിൽ എല്ലായിടത്തും കാണുന്ന ഒരു ജീവി ആണ് പല്ലിൽ എന്നാൽ അവ നമ്മൾക്ക് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നു തന്നെ ആണ് , വീട്ടകങ്ങളിൽ എന്തുകൊണ്ടാണ് പല്ലി പെരുകുന്നതെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്. പല്ലിക്ക് കഴിഞ്ഞുകൂടാൻ പറ്റിയ സാഹചര്യം ഉണ്ടാകുമ്പോഴാണ് അവ വീടിനുള്ളിൽ പെരുകുക. അടുക്കളയിൽ ബാക്കി വന്ന ഭക്ഷണം ഇരിപ്പുണ്ടെങ്കിൽ അവ പല്ലികളെ ആകർഷിക്കും. ഭക്ഷണാവശിഷ്ടങ്ങൾ പിറ്റേന്ന് എടുത്ത് കളയാമെന്ന് കരുതി രാത്രി അടുക്കളയിൽ തുറന്ന് വെച്ച് പോകുന്നതും പല്ലിക്ക് അനുകൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ അപ്പോൾ തന്നെ നീക്കം ചെയ്യുകയും ആഹാരസാധനങ്ങൾ ബാക്കിയുണ്ടെങ്കിൽ അവ ഫ്രിഡ്ജുകളിലോ മറ്റ് അടച്ചുറപ്പുള്ള പാത്രങ്ങളിലോ സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.
എന്നാൽ നമ്മൾക്ക് ഇവയെ വീട്ടിൽ നിന്നും തുരത്താൻ നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത് പല്ലികളെ തുരത്താന്‍ എന്തുവഴിയെന്ന് ആലോചിച്ച് തലപുണ്ണാക്കണ്ട. വീട്ടില്‍ നിന്നും പല്ലികളെ തുരത്തി ഓടിക്കാനുള്ള വിദ്യയാണ് ഈ വീഡിയോയില്‍ പറയുന്നത്. വീട്ടിൽ തന്നെ നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , നമ്മൾക്ക് ഒരു വിധത്തിലും ദോഷം ചെയ്യാത്ത ഒരു മരുന്ന് തന്നെ ആണ് നിങ്ങളും ഇതുപോലെ വീട്ടില്‍ ചെയ്തു നോക്കൂ. നല്ല റിസള്‍ട്ട് നിങ്ങള്‍ക്കും ലഭിക്കും. പല്ലികള്‍ ധാരാളമായി കാണുന്ന സ്ഥലത്ത് മുട്ടത്തോട് സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. സവാള ജ്യൂസാക്കി പല്ലി ഒളിച്ചിരിക്കുന്ന ഭാഗങ്ങളില്‍ തളിയ്ക്കുന്നതും നല്ലതാണ്. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…