നാരങ്ങാ വെള്ളം തന്നെ ഒരു എനർജി ഡ്രിങ്ക് ആണ് . എങ്കിൽ അതല്പം ചൂടുവെള്ളത്തിൽ കുടിച്ചാലോ? എങ്കിൽ ആരോഗ്യഗുണം വർധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇളം ചൂടുള്ള നാരങ്ങ വെള്ളം ആരോഗ്യത്തിന് പല വിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. സ്ഥിരമായി അൽപം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്.ജീവിതശൈലി രോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണം വളരെ അതികം കൂടി വരികയാണ്. മാറിയ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും തെറ്റായ ജീവിതരീതിയുമൊക്കെയാണ് പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങി ക്യാൻസർ വരെയുള്ള ആരോഗ്യപ്രശ്നങ്ങൾ വരുത്തിവയ്ക്കുന്നത്. എന്നാൽ ഇവയിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടാൻ ഇളം ചൂടുള്ള നാരങ്ങ വെള്ളം സഹായിക്കും. ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്നു.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. രാവിലെ ഇളം ചൂട് നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നും അല്ല വളരെ നല്ല ഒരു ഗുണം തന്നെ ആണ് നമ്മൾക്ക് ലഭിക്കുന്നത് , നമ്മൾക്ക് ഉണ്ടാവുന്ന പല രോഗങ്ങളും നമ്മളിൽ നിന്നും അകറ്റി നിർത്തുന്ന ഒന്ന് തന്നെ ആണ് ഈ പാനീയം , വളരെ അതികം ഗുണങ്ങൾ ഉള്ള ഒരു വെള്ളം തന്നെ ആണ് ഇത്