പല സ്ത്രീകളുടേയും പ്രധാന പ്രശനം തന്നെ ആണ് പേനും ഈരും തലയിൽ വരുന്നത് , പ്രത്യേകിച്ചു പെൺകുട്ടികളുടെ, അപൂർവം ആൺകുട്ടികളിലും കണ്ടു വരുന്ന പ്രശ്നമാണ് മുടിയിലെ പേനും ഈരുമെല്ലാം. അറപ്പും വെറുപ്പുമുണ്ടാക്കുന്ന ഇത് അധികരിച്ചാൽ തലയിൽ ചൊറിച്ചിലും, എന്തിന് മുറിവു വരെയുമുണ്ടാകും. പേനും ഈരും മറ്റുള്ളവരുട തലയിലേയ്ക്കും പകരും, മുടിയുടെ വൃത്തിയേയും ബാധിയ്ക്കും. വൃത്തിയായി മുടി സംരക്ഷിയ്ക്കാത്തവർ എന്നൊരു ധാരണയുമുണ്ടാകും. പലപ്പോഴും സ്കൂളിൽ പഠിയ്ക്കുന്ന കുട്ടികളേയാണ് ഈ പ്രശ്നം കൂടുതലായി ബാധിയ്ക്കുക. ഇത് കൂടിയാൽ അലർജി പോലുള്ള പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകും. പേനിനേയും ഈരിനേയും തുരത്തുമെന്നു പറഞ്ഞ് വിപണിയിൽ ഇറങ്ങുന്ന പല ഷാംപൂവും മരുന്നകളുമുണ്ട്. ഇവ മിക്കവാറും കെമിക്കലുകൾ അടങ്ങിയതുമാകും.
ഇത്തരം വഴികൾ മുടിയ്ക്കും ആരോഗ്യത്തിനുമെല്ലാം ദോഷം വരുത്തും , എന്നാൽ ഇതിനു ഏലം പരിഹാരം ആയി നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത് തലയിലെ ഈരും പേരുമെല്ലാം കളയാനുള്ള ഈ വഴി ഏറെ ഫലപ്രദമാണ്. ഇതിനായി വേണ്ടത് വിനാഗിരി അഥവാ വിനെഗറാണ്. സാധാരണ വിനെഗർ മതിയായും. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ സഹായിക്കുന്ന ഒന്നാണ് വിനെഗർ. മുടിയ്ക്കു തിളക്കവും മിനുക്കവുമെല്ലാം നൽകാൻ ഇതു സഹായിക്കുന്നു. പല ഷാംപൂവിലും ഇതു പ്രധാനപ്പെട്ട ഒരു ചേരുവ കൂടിയാണ്. തടി കുറയ്ക്കാൻ ഉൾപ്പെടെ പല ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. എന്നാൽ അതുമാത്രം അല്ല നാരങ്ങ , ഉപ്പ് , വെളിച്ചെണ്ണ എന്നിവ , ഉപയോഗിച്ച് നമ്മളുടെ തലയിലെ പേനും ഈരും ഇല്ലാതാകാൻ കഴിയും ,