ഹെർണിയ വരാനുള്ള പ്രധാന കാരണം ഇതാണ്

ഒരു അവയവത്തിന്റെയോ ടിഷ്യുവിന്റെയോ അസാധാരണമായ വിധത്തിൽ നീണ്ടുനിൽക്കുന്ന വളർച്ചയാണ് ഹെർണിയ. പ്രായഭേദമന്യേ ഹെർണിയ ഉണ്ടാകാം. കുട്ടികളിൽ, ജന്മനാലുള്ള ഹെർണിയകൾ സാധാരണമാണ്, പുരുഷന്മാരിൽ ഇൻജുവൈനൽ ഹെർണിയകൾ കൂടുതലായി കാണപ്പെടുന്നു, അതേസമയം പൊക്കിളിനടുത്ത്, തുടയെല്ലിനടുത്ത് എന്നീ ഭാഗത്ത് ഹെർണിയകൾ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു.
വയറിലെ പേശികളുടെ ബലഹീനതയും അടിവയറ്റിനുള്ളിലെ വർദ്ധിച്ച സമ്മർദ്ദവുമാണ് ഹെർണിയ ഉണ്ടാക്കുന്നതിൽ ഉൾപ്പെടുന്ന രണ്ട് പ്രധാന ഘടകങ്ങൾ. ഇത് മൂലം ബാലഹീനമായ പ്രദേശത്തിലൂടെ ആന്തരിക ഭാഗങ്ങൾ പുറത്തേക്ക് തള്ളി വരുന്നു. വയറിന്റെ ഭിത്തി ബലഹീനമാകുന്നത് ചില ജന്മനാൽ ഉള്ള അപാകത മൂലമോ അല്ലെങ്കിൽ അമിതമായ കൊഴുപ്പ്,

 

ആവർത്തിച്ചുള്ള ഗർഭധാരണം അല്ലെങ്കിൽ ശസ്ത്രക്രിയാ മുറിവ് എന്നിവയുടെ ഫലം മൂലമോ ആയിരിക്കാം. മറുവശത്ത്, വയറിന്റെ സമ്മർദ്ദം വർദ്ധിക്കുന്നത് ദീർഘനാളുകളായി ഉള്ള ചുമ, മലബന്ധം, മൂത്ര സംബന്ധമായ പ്രശ്നം, കനത്ത വ്യായാമം തുടങ്ങിയവയുടെ ഫലമായിരിക്കാം. എന്നാൽ ഈ രോഗാവസ്ഥ വന്നു കഴിഞ്ഞാൽ വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നു ആണ് . വയറുവേദന അല്ലെങ്കിൽ അകത്തെ തുടയുടെ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള വേദനയോ മുഴയോ അനുഭവപ്പെടുകയാണെങ്കിൽ, ഒരു പരിശോധനയ്ക്കായി ഒരു സർജനെ സന്ദർശിക്കുന്നത് നല്ലതാണ്. ക്ലിനിക്കൽ പരിശോധനയിലൂടെയാണ് ഹെർണിയ രോഗനിർണയം നടത്തുന്നത്. അൾട്രാസോണോഗ്രാഫി അല്ലെങ്കിൽ സിടി സ്കാൻ പോലുള്ള പരിശോധനകൾ ആവശ്യമായി വന്നേക്കാം. അതേസമയം, ഹെർണിയയുടെ കാരണം നിർണ്ണയിക്കേണ്ടതും പ്രധാനമാണ്.പിന്നീട് ഇതിനുള്ള നല്ല ചികിത്സയും എടുക്കണം ,

Leave a Reply

Your email address will not be published. Required fields are marked *