അടയാളങ്ങൾ നിങ്ങളിലുണ്ടോ സൂക്ഷിക്കുക ക്യാൻസർ ആയേക്കാം

അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ. ഈ അനുസ്യൂതമുള്ള പ്രക്രിയയിലൂടേയാണ് ശരീരപ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിയന്ത്രാതീതമായാൽ ശാരീരികാസ്വാസ്ഥ്യം പ്രകടമാവും. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം.സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, രോഗാണുക്കളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇപ്രകാരം സാധാരണ കോശം അർബുദകോശമാകുന്നു.കോശങ്ങളുടെ അമിതവും അനിയന്ത്രിതവുമായ വളർച്ചയാണ് ക്യാൻസർ. ലുക്കീമിയ, ലിംഫോമ, കാർസ്നോമ, സാർക്കോമ എന്നിവ വിവിധതരം ക്യാൻസറുകളാണ്. ക്യാൻസർ ഏതുതരം കോശത്തിൽനിന്നുൽഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പേരിലെ വ്യത്യാസം.

 

ക്യാൻസർ ആരംഭിക്കുന്ന അവയവത്തിൽ വളർന്ന് സമീപത്തുള്ള ഭാഗങ്ങളിലേക്കും പടർന്ന് ആ അവയവത്തെ പ്രവർത്തനരഹിതമാക്കുന്നതിനെ പ്രൈമറി സൈക്ക് എന്നു പറയുന്നു. രക്തത്തിലൂടെയും ലിംഫാറ്റിലൂടെയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പടരുകയും ചെയ്യുന്നതിനെ സെക്കൻഡ്സ് എന്നു പറയുന്നു. അവിടെയും കോശങ്ങളുടെ അമിതവും അനിയന്ത്രിതവുമായ വളർച്ചയിലൂടെ ആ ഭാഗത്തെ പ്രവർത്തനരഹിതമാക്കുന്നു. അതുകൊണ്ടാണ് ക്യാൻസർ ആരംഭത്തിൽത്തന്നെ കണ്ടെത്തി ചികിത്സിക്കണമെന്നുപറയുന്നത്. എന്നാൽ ചികിത്സ വൈകി കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , മരണം വരെ സംഭവിക്കാം ഇടയുള്ള ഒരു കാര്യം താനെ ആണ് ഇത് , എന്നാൽ ഈ ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ നമ്മൾ ഉടൻ തന്നെ രോഗ നിർണയം നടത്തണം , വിട്ടുമാറാത്ത ചുമ, ഉണങ്ങാത്ത വ്രണം, കട്ടിയുള്ള മുഴ, ദഹനക്കേട്, ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട്, എന്നിവ എല്ലാം സ്രെദ്ധയിൽ പെട്ടാൽ വൈദ്യ സഹായം തേടണം

 

 

 

Leave a Reply

Your email address will not be published. Required fields are marked *