കൊറോണ വൈറസ് പോലുള്ള അസുഖങ്ങൾക്കെതിരെ പോരാടാൻ പ്രതിരോധ ശക്തിയാണ് ഏറ്റവും മികച്ച മാർഗ്ഗം. ഇത് കൂടാതെ ബാക്ടീരിയ, വൈറസ്, വിഷവസ്തുക്കൾ എന്നിവ മൂലമുണ്ടാകുന്ന എല്ലാ രോഗങ്ങളിൽ നിന്ന് നമ്മുടെ രോഗപ്രതിരോധ ശേഷി നമ്മെ സംരക്ഷിക്കുന്നു. രോഗ പ്രതിരോധ സംവിധാനം നല്ല രീതിയിൽ പ്രവർത്തിക്കാതിരിക്കുമ്പോളാണ് അസുഖങ്ങൾ നിങ്ങളെ പിടികൂടുന്നത്. ആരോഗ്യപരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെയും നിങ്ങൾക്ക് പ്രതിരോധ ശക്തി വർധിപ്പിക്കാൻ സാധിക്കും.ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന മലക്കറികളിലൊന്നാണ് ചീര. ഇവയിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ധാരാളം ആൻറ്റി ഒക്സിഡൻററ്റുകളും ബീറ്റ കരോട്ടിനും അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയവയുടെ ഒരു മികച്ച ഉറവിടം കൂടിയാണ് ചീര. സ്മൂത്തി, സാലഡ്, കറി എന്നിവയുടെ കൂടെയെല്ലാം നിങ്ങൾക്ക് ചീര ഉൾപ്പെടുത്താവുന്നതാണ്.
ധാതു ലവണങ്ങൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നമ്മൾക്ക് നമ്മളുടെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും കഴിയും , ആരോഗ്യം മികച്ച സമ്പാദ്യമാണ്, നല്ല ആരോഗ്യമുള്ള ശരീരത്തിന് പ്രതിരോധ ശക്തി നിർബന്ധവുമാണ്. രോഗങ്ങളെ അകറ്റി നിർത്തി ഊർജ്ജസ്വലമായി തുടരുവാൻ പ്രതിരോധ ശേഷിയുള്ള ശരീരത്തിന് മാത്രമേ കഴിയൂ. എന്നാൽ രോഗം വന്ന ശേഷം ചികിത്സിക്കാനായി പോകുന്നവരാണ് നമ്മളിൽ പലരും. അല്പം ശ്രദ്ധിച്ചാൽ രോഗം വരാനുള്ള സാധ്യതയെ ഇല്ലാതാക്കാൻ കഴിയും. ജീവിത ചര്യകളിലും ഭക്ഷണ രീതികളിലും ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കും എന്നത് സത്യം ആണ് ,