ഈ ലക്ഷണങ്ങൾ ഉണ്ടോ എങ്കിൽ നിങ്ങൾക്ക് മൂത്രാശയ അണുബാധയുണ്ട് ലക്ഷണങ്ങളെ അറിയാതെ പോവരുത്

സ്ത്രീകളിലും പുരുഷന്മാരിലും കണ്ടു വരുന്ന ആരോഗ്യപ്രശ്‌നമാണ് മൂത്രത്തിൽ അണുബാധ അല്ലെങ്കിൽ യൂറിനറി ഇൻഫെക്ഷൻ. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി രോഗം കണ്ട് വരുന്നത്. വളരെയധികം സമയം മൂത്രം കെട്ടിനിർത്തുന്നതും കൃത്യമായി ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളിലെ മൂത്രാശയ അണുബാധയുടെ പ്രധാനകാരണം. പുരുഷൻമാർക്കുണ്ടാകുന്ന യൂറിനറി ഇൻഫെക്ഷൻ പ്രസവ വേദനയെക്കാൾ കഠിനമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തൽ. അപ്പർ യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ, ലോവർ ട്രാക്റ്റ് ഇൻഫെക്ഷൻ എന്നിങ്ങനെ രണ്ടു തരത്തിലുള്ള അണുബാധയാണുള്ളത്. ഗർഭാശയം, കിഡ്‌നി എന്നിവ അടങ്ങിയ ഭാഗത്തിന് സമീപമുള്ള മൂത്രനാളിയാണ് അപ്പർ യൂറിനറി ട്രാക്റ്റ്. മൂത്രസഞ്ചി, മൂത്രാശയം എന്നിവ ഉൾപ്പെടുന്ന ഭാഗമാണ് ലോവർ ട്രാക്റ്റ്. ലോവർ യൂറിനറിട്രാക്റ്റിനെ ബാധിക്കുന്ന അണുബാധ വളരെ വേഗത്തിൽ ചികിത്സിച്ചു മാറ്റാൻ കഴിയുന്നതാണ്.

 

 

അടിവയറ്റിൽ വേദന, എപ്പോഴും മൂത്രം ഒഴിക്കണമെന്ന തോന്നൽ, മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക, രൂക്ഷമായ ദുർഗന്ധം, മൂത്രത്തിനു നിറവ്യത്യാസം, മൂത്രമൊഴിക്കുമ്പോൾ വേദന , പുരുഷന്മാരിൽ മലാശയ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന എന്നിവയാണ് മൂത്രാശയ അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ ഈ സമയങ്ങളിൽ ശക്‌തം ആയ വേദനയു അനുഭവപ്പെടാൻ സാധ്യത ഏറെ ആണ് , എന്നാൽ ഇങ്ങനെ ഉള്ള അസ്വസ്ഥതകൾ വന്നു കഴിഞ്ഞാൽ വളരെ അതികം ശ്രെദ്ധിക്കണം , ധാരാളം വെള്ളം കുടിക്കുയും ആണ് ഇതിനു പ്രധാന രോഗ പ്രതിവിധി , ഈ ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ നല്ല ഒരു വൈദ്യ സഹായം തേടുകയും ചെയ്യണം ,

Leave a Reply

Your email address will not be published. Required fields are marked *