ഈ ഭക്ഷണ ശീലങ്ങൾ അൾസർ വരാൻ ഇടയാക്കും

അൾസർ മൂലം ഒട്ടനവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ ഇതിൽ പറയുന്ന ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് എങ്കിൽ നിങ്ങളുടെ വയറിൽ അൾസർ ഉണ്ടാകുന്നത് തടയാൻ സാധിക്കും. അസർ പ്രധാനമായി ബാധിക്കുന്നത് ആമാശയത്തെയും ചെറുകുടലിനെയും ഒക്കെ ആണ്. ഈ രോഗത്തിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് തന്നെ വയറു വേദന ആണ്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള വയറു വേദനകൾ ഉണ്ടാകുമ്പോൾ പ്രിത്യേകം ശ്രദ്ധിക്കണം.അടുത്തകാലത്തായി ജീവിതശൈലിയിലെ പല മാറ്റങ്ങളും പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായിട്ടുണ്ട്. അതിൽ തന്നെയും ആരോഗ്യത്തിന് കൂടുതൽ പ്രശ്നമുണ്ടാക്കുന്ന ഒരു വില്ലനാണ് അൾസർ . അന്നനാളം, ആമാശയം, ചെറുകുടൽ പാളി തുടങ്ങിയ പ്രദേശങ്ങളിൽ ഉണ്ടാകുന്ന വ്രണങ്ങൾ അൾസറിനെ സൂചിപ്പിക്കുന്നു.

 

 

പ്രധാനമായും അൾസർ ഉണ്ടാകുന്നത് ഹെലികോബാക്ടർ പൈലോറി എന്ന ബാക്റ്റീരിയ ഉണ്ടാക്കുന്ന അണുബാധ മൂലമാണ്. അൾസർ മൂലമുണ്ടാകുന്ന വേദന ഏതാനും മിനിറ്റുകൾ അല്ലെങ്കിൽ ചിലപ്പോൾ മണിക്കൂറുകളോളം നീണ്ടുനിൽക്കും. ചില സന്ദർഭങ്ങളിൽ വേദന അത്ര പ്രകടമാകില്ലെങ്കിലും, ചിലപ്പോൾ രാത്രി നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുവാൻ കഴിയുന്നത്ര കഠിനമായിരിക്കും വേദന. വയറ്റിലെ അൾസർ മൂലമുണ്ടാവുന്ന വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഉപയോഗിക്കുന്ന ആന്റാസിഡുകൾ താൽക്കാലിക ആശ്വാസം മാത്രം പ്രദാനം ചെയ്യുന്നു. അതിനാൽ, അൾസർ വളരെക്കാലം ചികിത്സിക്കാതെ വിട്ടാൽ വീണ്ടും വീണ്ടും വരാം.

Leave a Reply

Your email address will not be published. Required fields are marked *