മുടിയുടെ ആരോഗ്യത്തിന് പുറമേ ഒന്നും ചെയ്തിട്ടു കാര്യമില്ല. നിങ്ങൾ കഴിക്കുന്നതന്തോ അതാണ് മുടിക്ക് ആരോഗ്യം നൽകുന്നത് എന്നതാണ് സത്യം.മുടിക്കു വേണ്ടിയാണ് മലയാളി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നതെന്നു തോന്നുന്നു. ‘ഇടതൂർന്ന് കറുത്ത് തിളങ്ങുന്ന മുടി’യെന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഷാമ്പൂവും മറ്റും വാങ്ങിത്തേയ്ക്കുന്നവരാണ് പലരും. പക്ഷേ മുടിവളരാനായി പുറമേ ഒന്നും ചെയ്തിട്ട് കാര്യമില്ല. നിങ്ങൾ കഴിക്കുന്നതെന്തോ അതാണ് നിങ്ങളുടെ മുടിക്ക് ആരോഗ്യം നൽകുന്നത് എന്നതാണ് സത്യം. വേണ്ട അളവിൽ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിച്ചാൽ മാത്രമേ മുടി തിളക്കത്തോടെ തഴച്ചുവളരൂ. പൊതുവെ ശരീരത്തിനു ഗുണകരമായ ഭക്ഷണങ്ങളെല്ലാം തന്നെ മുടിക്കും നല്ലതാണ്. എന്നാൽ നമ്മൾ ദിനം കഴിക്കേണ്ട ചില ഭക്ഷണങ്ങൾ നമ്മളുടെ മുടി നരക്കാൻ കാരണം ആയേക്കാം എന്നാൽ നമ്മൾ സ്ഥിരം ആയി കഴിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ആണ് നമ്മളുടെ മുടി നല്ല രീതിയിൽ വളരുന്നതും നരക്കാതിരിക്കുന്നതും എന്നാൽ അങ്ങിനെ ഉള്ള ഭക്ഷണങ്ങളുടെ വീഡിയോ ആണ് ഇത് ,
ബി വിറ്റമിനുകളിലെ ബി 3 ബി 5 ബി 6, ബി 7 എന്നിവയെല്ലാം മുടിയുടെ സുഹൃത്തുക്കളാണ്. ബി 3 മുടിവളർച്ച കൂട്ടുന്നതിനൊപ്പം മുടികൊഴിച്ചിലും നരയും പ്രതിരോധിക്കാൻ സഹായിക്കും.ബി 5 ബി 6 എന്നിവ മുടിയുടെ മാംസ്യമായ കെരാറ്റിന്റെ സംയോജനത്തിന് സഹായിക്കുക വഴി മുടിക്ക് കരുത്തും ആരോഗ്യവും നൽകുന്നു. ബി 6 മുടിയുടെ ചെമ്പുനിറം കുറയ്ക്കാനും സഹായിക്കും. മുടി വളർച്ച കൂട്ടുന്നതിൽ ബി 6 നേക്കാൾ ഒരുപടി മുന്നിലാണ് ബി 7 .വിറ്റമിൻ ബി ഭക്ഷണം: മുട്ടയുടെ മഞ്ഞക്കരു, കരൾ, മാംസം, സൂര്യകാന്തി, എണ്ണ, ധാന്യങ്ങൾ, പച്ചക്കറികൾ, പയർ വർഗങ്ങൾ. എന്നിങ്ങനെ ഉള്ളവ മുടിയുടെ നര ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും ,