എല്ലാവർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെടുന്നു. അത് കുട്ടിക്കാലത്തെ വീഴ്ചയുടെ ഭാഗമാകാം അല്ലെങ്കിൽ വയസുകാലത്തെ എല്ല് തേയ്മാനമാകാം അതുമല്ലെങ്കിൽ ഉളുക്കാകാം . എന്നിരുന്നാലും മുറിവെണ്ണയോ കൊട്ടം ചുക്കാദിയോ ഇട്ടൊന്നു തിരുമ്മി ചൂടു വെള്ളത്തിൽ ഒരു കുളി പാസാക്കിയാൽ മാറുന്ന വേദനകളെങ്കിലും എല്ലാവർക്കും വരാറുണ്ട്. നടുവേദനയും അനുബന്ധ രോഗങ്ങളുമായി കഷ്ടപ്പെടുന്നവർ എൺപത് ശതമാനത്തോളം വരുമെന്ന് അമേരിക്കൻ ആർത്രൈറ്റിസ് ഫെഡറേഷൻ പറയുന്നത്രേഡിസ്‌ക് തേയ്മാനം സാധാരണ പ്രായം ആയവരിൽ ആണ് കൂടുതൽ കണ്ടു വരുന്നത് , എന്നാൽ ഇങ്ങനെ ഉള്ള അവസ്ഥകൾ വളരെ അതികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിത്തുടങ്ങുകയും ചെയ്യും . എന്നാൽ ജീവിതശൈലിയും തൊഴിൽ സംബന്ധമായ ആയാസങ്ങളും ഡിസ്‌കിന് ഏൽപ്പിക്കുന്ന പരിക്ക് ചെറുപ്പത്തിൽ തന്നെ നടുവിന്റെ വഴക്കം കുറച്ചേക്കാം. ചിലപ്പോൾ വിശ്രമത്തിലൂടെയോ ഫിസിയോതെറാപ്പിയിലൂടെയോ പ്രശ്‌നം പരിഹരിക്കാനാകും.
ഡിസ്‌ക് പ്രശ്‌നങ്ങൾ നാഡികളിലേക്ക് വ്യാപിക്കുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ, പ്രത്യേകിച്ച് കാലിൽ കടച്ചിലും മരവിപ്പും മറ്റും തോന്നിത്തുടങ്ങുകയും ചെയ്താൽ പിന്നെ ശസ്ത്രക്രിയയിലേക്കും മറ്റും നീങ്ങേണ്ടിവരും. ഏതൊരു അസുഖത്തിന്റെയും കാര്യത്തിലെന്ന പോലെ ഡിസ്‌ക് പ്രശ്‌നങ്ങളിലും ചികിത്സയെക്കാൾ നല്ലത് മുൻകരുതൽ തന്നെ. നിത്യജീവിതത്തിൽ ഏർപ്പെടുന്ന ശാരീരിക പ്രവൃത്തികളിൽ അല്പം ജാഗ്രത കാണിച്ചാൽ ചെറുപ്പം മുതൽ തന്നെ ഡിസ്‌കിനെ പരിക്കുകളുടെ പിടിയിലേക്ക് വിട്ടുകൊടുക്കാതെ കാക്കാം. എന്നാൽ കൃത്യം ആയി പരിചരിക്കേണ്ട ഒരു കാര്യം തന്നെ ആണ് ഡിസ്കിന് പ്രശനങ്ങൾ വന്നു കഴിഞ്ഞാൽ , എന്നാൽ അവയെ കുറിച്ചു ആണ് ഈ വീഡിയോ പറയുന്നത് ,