മൂലക്കുരു അഥവാ പൈല്‍സ് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഗുദ ഭാഗത്തുണ്ടാകുന്ന ഈ രോഗം അധികരിച്ചാല്‍ ബ്ലീഡിംഗ് പോലുള്ള പല പ്രശ്നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. മൂലക്കുരു പേരു സൂചിപ്പിയ്ക്കുന്ന പോലെ കുരുവല്ല. ഒരു വെയിന്‍ അഥവാ ഞരമ്പിനുണ്ടാകുന്ന പ്രശ്നമാണിത്. കാലില്‍ ഉണ്ടാകുന്ന വെരിക്കോസ് വെയിന്‍ പോലെ മലദ്വാരത്തിന് അടുത്തുണ്ടാകുന്ന ഒന്നാണിത് പൈല്‍സിന് കാരണങ്ങള്‍ പലതുണ്ട്. മലബന്ധം, ആഹാര രീതി, പൊതുവേ മസാലകളും എരിവും, വെള്ളം കുടി കുറയുന്നത്, ഇറച്ചി വിഭവങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നത് എല്ലാം തന്നെ ഇതിനു കാരണമാകുന്നു. ഇത് തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍, നിയന്ത്രിച്ചു നിര്‍ത്തിയാല്‍ പരിഹാരം കാണാം. അത് അധികമായാല്‍ പുറത്തേയ്ക്കു തള്ളി വന്ന് ബ്ലീഡിംഗ് അടക്കമുള്ള പ്രശ്നങ്ങളുണ്ടാകും. അസഹ്യമായ വേദനയും.
പ്രസവ ശേഷം പല സ്ത്രീകളിലും ഈ പ്രശ്നം കാണാറുണ്ട്. സാധാരണ പ്രസവ സമയത്ത് നല്കുന്ന മര്‍ദം കുടലില്‍ ഏല്‍ക്കുന്നതാണു കാരണം. പൈല്‍സിന് സഹായകമായ ഏറെ വീട്ടുവൈദ്യങ്ങളുണ്ട്. ഇതിന്റെ വേദനയില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും മോചനം നൽക്കുന്ന നിരവധി മരുന്നുകൾ ആണ് ഉള്ളത് , വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് . ചേനത്തണ്ട് പൈല്‍സിന് നല്ലൊരു മരുന്നാണ്. ചെറുപയറും ചേനത്തണ്ടും കറി വച്ചു കഴിച്ചാല്‍ പൈല്‍സിന് നല്ലൊരു പരിഹാരമാണ്. ഇതു തോരനാക്കി കഴിയ്ക്കാം. വെറുതെ വേവിച്ചും കഴിയ്ക്കാം. ഇതു കഴിയ്ക്കുമ്പോള്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുക. മത്സ്യ,മാംസാദി ഭക്ഷണങ്ങള്‍ കഴിയ്ക്കുവാന്‍ പാടില്ല. ഇതെല്ലാം തന്നെ പരീക്ഷിയ്ക്കുക. ഇതെല്ലാം പൈല്സില് നിന്നും മോചനം നല്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ്.