ചെമ്പരത്തി പൂവും ചെടിയും ഒരു പോലെ ഔഷധഗുണമുള്ള ഒന്നാണ്. എന്നാൽ ചെമ്പരത്തി പൂവ് കൊണ്ട് എണ്ണ ഉണ്ടാക്കാൻ ആരും മിനക്കെടാറില്ല എന്നതാണ് സത്യം. ചെമ്പരത്തിപ്പൂവിൽ നിന്നുള്ള നീര് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലതാണ്. പൂവിന്റെ സത്ത് കുടിക്കുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്. മുടിയുടെ സംരക്ഷണത്തിന് ചെമ്പരത്തി വളരെ നല്ല ഒരു ഔഷധ സസ്യം ആണ് ,ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ശരീരത്തിലെ കൊഴുപ്പകറ്റാനും നല്ലതാണ്. രോഗ പ്രതിരോധശേഷിക്കും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും ഇത് നല്ലതാണ്.
വെളള ചെമ്പരത്തി കണ്ണുകൾക്കുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്. മുഖത്തെ കറുത്ത പാടുകൾ മാറാൻ ചെമ്പരത്തി പൂവ് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. അത് പോലെ തന്നെയാണ് തലയിലെ താരൻ അകറ്റാനും ചെമ്പരത്തി പൂവ് ഗുണം ചെയ്യും. കേശസംരക്ഷണത്തിന് അനുയോജ്യമായ സസ്യമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ഇലയും പൂവും പല രീതിയിൽ ഇതിനായി ഉപയോഗിച്ചു വരുന്നു. മുടിയുടെ വളർച്ച കൂട്ടുക, കൊഴിച്ചിൽ തടയുക, താരനെ പ്രതിരോധിക്കുക, അകാല നര ചെറുക്കുക എന്നിവയാണ് ചെമ്പരത്തിയുടെ ഗുണങ്ങൾ. വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒരു ഔഷധം ആണ് ഇത് , വളരെ നല്ല ഒരു ഗുണം തന്നെ ആണ് ഇത് ,
https://youtu.be/_7jd3tyns0w