മുഖം വെളുക്കാൻ ഏതൊക്കെ വഴികളുണ്ടെന്ന് ആലോചിച്ച് തേടിപ്പിടിച്ച് അതൊക്കെ പരീക്ഷിച്ചു നോക്കുന്നവരായിരിക്കും പലരും. എന്നാൽ ഇനി വഴികൾ തേടി അലയേണ്ട. നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട് തിളക്കമാർന്ന മുഖം ലഭിക്കാനുള്ള വഴി, അതാണ് കാപ്പിപ്പൊടി. അതെ, ഫെയ്സ് പായ്ക്കായി കാപ്പിപ്പൊടി പ്രയോഗിക്കുന്നത് തീർച്ചയായും നിങ്ങൾക്ക് ചെറുപ്പവും തിളക്കമുള്ളതുമായ ചർമ്മം നൽകാൻ സഹായിക്കുന്നു.പല സൗന്ദര്യവർദ്ധക വസ്തുക്കളുടെ കൂട്ടുകളിലും കാപ്പിപ്പൊടി അതിന്റെ ഗുണങ്ങൾ കൊണ്ട് ഇടം പിടിച്ചിട്ടുണ്ട്. തിളക്കമാർന്ന ചർമ്മം ലഭിക്കാനായി കാപ്പിപ്പൊടി എങ്ങനെ ഫെയ്സ് പായ്ക്കായി ഉപയോഗിക്കാമെന്നു ഈ ലേഖനത്തിൽ നിങ്ങൾക്ക് വായിക്കാം. ഈ ഫെയ്സ് പായ്ക്ക് നിങ്ങളുടെ ചർമ്മത്തിലെ അഴുക്ക് നീക്കി ചർമ്മത്തിന് പുതുമയും തിളക്കവും നൽകുന്നു. ഒരു ടേബിൾ സ്പൂൺ കാപ്പി പൊടി,
ഒന്നര ടേബിൾസ്പൂൺ അസംസ്കൃത പാൽ എന്നിവയാണ് നിങ്ങൾക്ക് ആവശ്യം. രണ്ട് ചേരുവകളും ചേർത്ത് നല്ലൊരു മിശ്രിതമാക്കി മുഖം വൃത്തിയാക്കി മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റ് വരെ ഇത് ഉണങ്ങാൻ വിടുക. ശേഷം 1-2 മിനിറ്റ് തണുത്ത വെള്ളത്തിൽ കഴുകി മുഖം മസാജ് ചെയ്യുക. ഇത് മുഖത്ത് നിന്ന് ചർമ്മത്തിലെ കോശങ്ങളെ പുറംതള്ളുകയും മിനുസമാർന്നതും തിളക്കമുള്ളതുമായ ചർമ്മം നൽകുകയും ചെയ്യുന്നു. ഈ ഫേസ് പായ്ക്ക് നിങ്ങൾക്ക് ആഴ്ചയിൽ രണ്ടുതവണ പ്രയോഗിക്കാവുന്നതാണ്. ഇങ്ങനെ എല്ലാം ചെയ്താണ് നല്ല ഒരു ഗുണം തന്നെ ആണ് നമ്മൾക്ക് ഉണ്ടാവുന്നത് കാപ്പി പൊടി നമ്മളുടെ മുഖ സൗന്ദര്യം ഇരട്ടി ആവും
https://youtu.be/usG-aAtVJi0