ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം അഥവാ അനാർ . പുരാതന ഭാരതത്തിലെ ആയുർവേദാചാര്യൻമാർ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തിൽ ഇത് ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാൻ ഉപയോഗിച്ചു പോന്നിട്ടുണ്ട്. ഇന്ത്യയിൽ സാധാരണ കാണാറുള്ളത് രണ്ടിനങ്ങളാണ്-വെളുത്തതും ചുവന്നതും. വെളുത്ത ഇനത്തിൻറെ കുരുവിൻ കടുപ്പം കുറയും. നീരിനു കൂടുതൽ മധുരവും. പുളിപ്പ് കൂടുതലുള്ള ഒരു ഇനം മാതളം ഹിമവൽ സാനുക്കളിൽ വളരുന്നുണ്ട്. ഇതിന്റ്റെ കുരു ഉണക്കി പുളിക്ക് പകരം ഉപയോഗിച്ചു വരുന്നു. തൊലി, കായ്, ഇല, പൂവ് എല്ലാം തന്നെ ഔഷധയോഗ്യഭാഗങ്ങളാണ്. ഉദരവിര ശമിപ്പിക്കുകയും ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറാൻ മാതളത്തോട് കറുപ്പ് നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച് എണ്ണയിൽ കുഴച്ച് പുരട്ടുന്നത് ഫലപ്രദമാണ്. എന്നാൽ ഈ അനാർ പലർക്കും കൃത്യം ആയി അതിന്റെ ഉള്ളിൽ നിന്നും ഈ പഴം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവർ ആണ് , എന്നാൽ ഈ വീഡിയോയിൽ അനാർ എങ്ങിനെ വളരെ എളുപ്പത്തിൽ പുറത്തു എടുകാം എന്ന ഒരു വീഡിയോ ആണ് , നമ്മൾ പലർക്കും അറിയാത്ത ഒരു കാര്യം ആണ് ഇത് ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നമ്മൾക്ക് ഈ പഴം പുറത്തു എടുക്കാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,