പഴയ ചായ അരിപ്പ പുതിയത് പോലെ ആക്കാം ഇങ്ങനെ ചെയ്താൽ

നമ്മളുടെ വീടുകളിൽ ചായ ഉണ്ടാക്കാത്തവർ ആയി ആരും താനെ ഇല്ല , എന്നാൽ ചായ അരിക്കാൻ വേണ്ടി എല്ലാ വ്യക്തികളും ഉപയോഗിക്കുന്ന ഒരു പ്രധാന സാധനമാണ് അരിപ്പ. പലതരത്തിലുള്ള അരിപ്പകൾ ഇന്ന് മാർക്കറ്റിൽ ലഭിക്കുന്നതാണ്. ഒരു ലയർ ഉള്ള അരിപ്പ മുതൽ മൂന് ലയർ ഉള്ള അരിപ്പകൾ വരെ നമ്മൾ സാധാരണയായി വീടുകളിൽ ഉപയോഗിക്കാറുള്ളതാണ്. അതുപോലെ പഴയ ആളുകൾ തുണി വെച്ച് ആണ് അരിച്ചിരുന്നത് ,ഇത്തരം അരിപ്പകൾ കുറച്ചുനാൾ ഉപയോഗിച്ച് കഴിയുമ്പോൾ തന്നെ വളരെയധികം കറ പിടിക്കുന്നത് നമ്മുടെ ശ്രദ്ധയിൽ പെടാറുള്ളതാണ്. സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന പാത്രം കഴുകുന്ന സോപ്പ് അല്ലെങ്കിൽ ലായനി ഉപയോഗിച്ചുകൊണ്ട് ഇത്തരം ചായക്കറ പിടിച്ച അരിപ്പ വൃത്തിയാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്.

 

അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ എങ്ങനെയാണ് ഇത്തരം അരിപ്പകൾ വൃത്തിയാക്കാം വീട്ടിൽ തന്നെ ഇതിനായി ആകെ വേണ്ടത് രണ്ടു കാര്യങ്ങളാണ്. ഒരു പാത്രം എടുത്തതിനുശേഷം അതിലേക്ക് അരിപ്പ ഇറക്കിവയ്ക്കുക. ബേക്കിംഗ് സോഡ അരിപ്പയുടെ മുകൾ വശത്തായി വിതറി കൊടുക്കുക. അരിപ്പയുടെ എല്ലാഭാഗത്തും ബേക്കിംഗ് സോഡ ആയെന്ന് ഉറപ്പുവരുത്തുക. ശേഷം വിനാഗിരി അരിപ്പയുടെ മുകൾവശത്ത് ഒഴിക്കുക. കുറച്ചു നേരം വിനാഗിരിയിൽ ഇട്ടു വെക്കുക പിന്നീട് എടുത്തു കഴുകിയാൽ അരിപ്പ വൃത്തിയായികിട്ടും പുതിയത്പോലെ ഉള്ള ഒരു അരിപ്പ തന്നെ ആണ് ഇങ്ങനെ ചെയ്താൽ ലഭിക്കും ,

 

Leave a Reply

Your email address will not be published. Required fields are marked *