പാമ്പുകൾ വീട്ടിലും പരിസരത്തും വരില്ല ഇത് ഉണ്ടെങ്കിൽ

പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നു പഠനങ്ങൾ വ്യതമാക്കുന്നു. പാമ്പുകളുടെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും, കാവുകളും കാടുകളും ഇല്ലാതായതും ഒക്കെയാണ് പാമ്പുകൾ കൂട്ടത്തോടെ ജനവാസമേഖലകളിലേക്ക് കടക്കാനുള്ള പ്രധാനകാരണം. പാമ്പുകളെ വീടുകളിൽ നിന്നും അകറ്റാൻ എന്താണ് വഴി പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. വീടുകളിൽ പാമ്പുകൾ വന്നു ചേരാൻ സാധ്യത വളരെ കൂടുതൽ ആണ് , പാമ്പുകൾ വീട്ടിൽ കയറിയാൽ വളരെ അപകടം തന്നെ ആണ് ഉണ്ടാവുന്നത് , എന്നാൽ വീടുകളിൽ നിന്നും പാമ്പിനെ തുരത്താൻ നിരവധി മാർഗങ്ങൾ ആണ് ഉള്ളത് , ഓരോ പരിസരത്തെയും ഭൂപ്രകൃതി അനുസരിച്ചാണ് പാമ്പുകൾ കാണപ്പെടുക. കാടും മലകളും ഉള്ള പ്രദേശങ്ങളിലെ പാമ്പുകൾ ആകില്ല നിരപ്പായ പ്രദേശത്തു കാണപ്പെടുക.

 

 

പൊത്തുകൾ, മാളങ്ങൾ എന്നിവ വീട്ടുപരിസരത്തു ഉണ്ടായാൽ അവ അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. അടിക്കടി പറമ്പ് വൃത്തിയാക്കി പുല്ലും മറ്റും വെട്ടി കളയിക്കേണ്ടത് അത്യാവശ്യം. കരിയില, തടികൾ, ഓല, കല്ലും കട്ടയും, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ കൂടി കിടക്കുന്ന സ്ഥലങ്ങൾ പാമ്പുകൾക്ക് പ്രിയമുള്ള ഇടങ്ങളാണ്. ഇവയ്ക്കുള്ളിൽ പാമ്പുകൾ കയറി കിടന്നാലും പെട്ടെന്ന് അറിയാൻ സാധിക്കില്ല. വീടിന്റെ പരിസരത്തോ ജനലുകൾക്ക് അരികിലോ ഇവ കൂട്ടി ഇരിക്കും , എന്നാൽ ഇവയെ എല്ലാം വളരെ വേഗത തുരത്താൻ വീട്ടിൽ തന്നെ വെച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു പാനീയം ആണ് , പാൽ കായം , വെളുത്തുള്ളി എന്നിവ ഇട്ടു നിർമിച്ച വെള്ളം വീടിന് ചുറ്റും തളിക്കുകയാണെങ്കിൽ നല്ലതു ആണ് പാമ്പുകൾ വീടിൽ നിന്നും വളരെ വേഗം ഇറങ്ങി പോവുകയും ചെയ്യും ,

Leave a Reply

Your email address will not be published. Required fields are marked *