മനുഷ്യരുടെ ഇടയിൽ ഇന്ന് പലരെയും അസ്വസ്ഥമാക്കുന്ന ഒരു പ്രധാന പ്രശ്നമാണ് തലമുടി നരക്കുന്നത് . മധ്യവയസിനു ശേഷം മാത്രം കണ്ടു വന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ ചെറുപ്പക്കാരായ യുവതിയുവാക്കളിൽ അതുപോലെ കുട്ടികളിൽ പോലും ഈ പ്രശ്നം ധാരാളം കാണപ്പെടുന്നു . മുടി നരകുന്നതിനാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ അവരെ പ്രായമായ പോലെ തോന്നുന്നു . ഈ പ്രശ്നം പലരുടെയും നിത്യ ജീവിതത്തെ ബാധിക്കുന്നു . നമ്മുടെയെല്ലാം ശരീരത്തിൽ ഉടനീളം ദശലക്ഷക്കണക്കിന് രോമകൂപങ്ങളുണ്ട്. അവ ചർമ്മത്തിൻ്റെ ഉപരിതലത്തിൽ ആയി പൊതിഞ്ഞു നിൽക്കുന്ന ചെറിയ ലെയറുകൾ ആയി കാണപ്പെടുന്നവയാണ്. ഹെയർ ഫോളിക്കിളുകളാണ് ഓരോ രോമകൂപങ്ങളെയും നിലനിർത്തുന്നത്. അതിനുള്ളിൽ മെലാനിൻ എന്നറിയപ്പെടുന്ന പിഗ്മെന്റ് സെല്ലുകൾ ഉണ്ടാകും.
എന്നാൽ, പോഷകക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾ മൂലം രോമകൂപങ്ങളിലെ പിഗ്മെന്റ് കോശങ്ങളുടെ ഉൽപ്പാദനശേഷി അനിയന്ത്രിതമായി മാറുന്നുണ്ടെങ്കിൽ ഇത് നിങ്ങളുടെ മുടിയുടെ നിറത്തിൽ മാറ്റങ്ങൾ വരുത്താൻ കാരണമാകും. മുടിക്ക് നിറം നൽകുന്ന മെലാനിൻ്റെ ഉൽപ്പാദനത്തിൽ കുറവുണ്ടോകുമ്പോഴാണ് മിക്ക സാഹചര്യങ്ങളിലും ഒരാളുടെ മുടി നരച്ചതായി കാണപ്പെടുന്നത് , എന്നാൽ നമ്മൾക്ക് നരച്ച മുടി കറുപ്പിക്കാൻ നിരവധി പ്രകൃതിദത്തം ആയ മാർഗങ്ങൾ ആണ് ഉള്ളത് , എന്നാൽ സാധാരണ ആയി നമ്മൾ കെമിക്കൽ ആണ് കൂടുതൽ ആയി ഉപയോഗിച്ചു വരുന്നത് , എന്നാൽ നമ്മളുടെ വീട്ടിൽ ഇരുന്നു താനെ നമ്മൾക്ക്ക് നമ്മളുടെ മുടി കറുപ്പിക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ തന്നെ ചിരട്ടത്ത കരി ഉപയിഗിച്ചു മുടി കറുപ്പിച്ചു എടുക്കാൻ കഴിയുന്ന ഒരു വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/Uk9C_CQpg-k