സ്ത്രീകളുടെ ഏറ്റവും വലിയ പേടിസ്വപ്നങ്ങളിൽ ഒന്നാണ് നരച്ച മുടി. സ്വന്തം മുടി നരയ്ക്കുന്നത് വരെ ആരും നരച്ച മുടി അത്ര പ്രശ്നമുള്ള കാര്യമാണെന്ന് സമ്മതിച്ചു തരാറില്ല. സ്വന്തം മുടി നരച്ചു തുടങ്ങുന്നത് ലോകം തന്നെ ഇടിഞ്ഞു വീഴുന്നത് പോലെയായി കാണുന്നവരും ഉണ്ട് നമുക്കിടയിൽ. മാറ്റം അനിവാര്യമാണെങ്കിലും, ഇത് പോലെയുള്ള ചില മാറ്റങ്ങൾ നമ്മളിൽ പലർക്കും ഉൾക്കൊള്ളുവാൻ ബുദ്ധിമുട്ടാണ്.മുടി നരയ്ക്കുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ടാകാം. നമ്മുടെയെല്ലാം ശരീരത്തിൽ ഉടനീളം ദശലക്ഷക്കണക്കിന് രോമകൂപങ്ങളുണ്ട്. അവ ചർമ്മത്തിൻ്റെ ഉപരിതലത്തിൽ ആയി പൊതിഞ്ഞു നിൽക്കുന്ന ചെറിയ ലെയറുകൾ ആയി കാണപ്പെടുന്നവയാണ്. ഹെയർ ഫോളിക്കിളുകളാണ് ഓരോ രോമകൂപങ്ങളെയും നിലനിർത്തുന്നത്. അതിനുള്ളിൽ മെലാനിൻ എന്നറിയപ്പെടുന്ന പിഗ്മെന്റ് സെല്ലുകൾ ഉണ്ടാകും. എന്നാൽ, പോഷകക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾ മൂലം രോമകൂപങ്ങളിലെ പിഗ്മെന്റ് കോശങ്ങളുടെ ഉൽപ്പാദനശേഷി അനിയന്ത്രിതമായി മാറുന്നുണ്ടെങ്കിൽ ഇത് നിങ്ങളുടെ മുടിയുടെ നിറത്തിൽ മാറ്റങ്ങൾ വരുത്താൻ കാരണമാകും.
മുടിക്ക് നിറം നൽകുന്ന മെലാനിൻ്റെ ഉൽപ്പാദനത്തിൽ കുറവുണ്ടോകുമ്പോഴാണ് മിക്ക സാഹചര്യങ്ങളിലും ഒരാളുടെ മുടി നരച്ചതായി കാണപ്പെടുന്നത് നല്ല അന്തരീക്ഷം, അതായത് മുടിയ്ക്കു നല്ല അന്തരീക്ഷം എന്നതെല്ലാം പ്രധാനമാണ് ഇതിൽ.മുടി നരയ്ക്കുന്നത് പ്രായമാകുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രക്രിയയാണെങ്കിലും ചിലപ്പോൾ ചെറുപ്രായത്തിൽ തന്നെ ഇത് പലർക്കും ഒരു പ്രശ്നമായി വരാറുണ്ട്. കഴിയ്ക്കുന്ന ഭക്ഷണത്തിലെ പ്രശ്നം മുതൽ തലയിൽ ഒഴിയ്ക്കുന്ന വെള്ളം വരെ ഇതിന് വില്ലനാകുന്നു. എന്നാൽ ഇനി നമ്മളുടെ മുടി നരക്കാതിരിക്കാൻ വളരെ ഗുണം ഉള്ള ഒരു ഒറ്റമൂലി ആണ് ഇത് , കറ്റാർ വാഴ നെല്ലിക്ക എന്നിവ ചേർത്ത് നിർമിച്ചു ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒന്നാണ് ഇത് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,